തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയാന്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കാന്‍ ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അംഗന്‍വാടി മുതല്‍ ഏഴാംക്ലാസ് വരെ പരീക്ഷകളാണ് റദ്ദാക്കിയത്. ഇതു പിന്നീട് എപ്പോള്‍ നടത്തുമെന്ന് തീരുമാനിച്ചിട്ടില്ല. എട്ട്, ഒന്‍പത്, പത്താം ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നാണ് ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അത് ഇന്നത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക സമ്പര്‍ക്ക പട്ടിക 75 ശതമാനം ഇതിനോടകെ തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. 2 മെഡിക്കല്‍ സംഘങ്ങള്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും 4 സംഘങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. 2 സംഘങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. 19 പേരുടെ സാംപിള്‍ പരിശോധനാ ഫലം വരാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: