കോഴിക്കോട്: നോട്ടു നിരോധന സമയത്ത് ചന്ദ്രിക പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗ് മുഖപത്രത്തിന്റെ ആസ്ഥാനത്ത് റെയിഡ്. വിജിലന്‍്സ് ഉദ്യോഗസ്ഥരാണ് കോഴിക്കോടുള്ള പത്രം ഓഫിസില്‍ പരിശോധന നടത്തുന്നത്. നേരത്തെ ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റിനെ കക്ഷിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിയിലാണ് കോടതി ഈ നടപടി.
നേരത്തെ ഹര്‍ജി പരിഗണിക്കവെ പ്രാഥമിക പരിശോധനയില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് വ്യക്തമായെന്നും കൂടുതല്‍ അന്വേഷിക്കാന്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ അനുമതിക്ക് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു.
പാലാരിവട്ടം ഫ്ളൈ ഓവര്‍ നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികളില്‍ അഴിമതി കാട്ടിയുണ്ടാക്കിയ പണമാണ് ചന്ദ്രികയില്‍ നിക്ഷേപിച്ചത്. 2016 നവംബര്‍ 16ന് ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡംഗമായ പി.എ. അബ്ദുള്‍ സമീര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപയും എസ്ബിഐ കലൂര്‍ ശാഖയില്‍ മറ്റൊരു വന്‍തുകയും നിക്ഷേപിച്ചെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
വി കെ ഇബ്രാഹിംകുഞ്ഞിന്റെ വസതിയില്‍ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു വിജിലന്‍സാണ് പരിശോധന നടത്തുന്നത്. പാലാരിവട്ടം പാലം അഴിമതി കേസില്‍ വി എകെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഇതുവരെ നാല് തവണ ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: