തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കാതിരിക്കാന്‍ പൊതുചടങ്ങുകള്‍ ഒഴിവാക്കാന്‍ പല ആരാധനാലയങ്ങളും മുന്നിട്ടിറങ്ങിയപ്പോള്‍ പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിക്കുന്ന പള്ളിക്കെതിരേ പരാതി. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി മാതൃവേദിയുടെ ആഭിമുഖ്യത്തിലാണ് കൊറോണ നിവാരണ പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിക്കുന്നത്. ഇന്നു രാവിലെ മുതല്‍ വെകിട്ട് അഞ്ചുവരെ പ്രാര്‍ത്ഥന യജ്ഞത്തിനൊപ്പം അഖണ്ഡ ജപമാലയും ആരാധനയും സംഘടിപ്പിക്കുമെന്ന് പള്ളി വികാരി ഫ. ജോസ് പാലട്ടിയും മാതൃവേദി പ്രസിഡന്റ് ജീന ബെര്ണാഡുമാണ് നോട്ടീസിലൂടെ അറിയച്ച്. ലോകമെങ്ങും പടര്‍ന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരേ നമ്മുക്ക് പ്രാര്‍ഥനയുടെ കരങ്ങള്‍ കോര്‍ക്കാം എന്ന അറിയിപ്പോടെയാണു നോട്ടീസ്. ഇതിനെതിരേ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. സോഷ്യല്‍ മീഡിയ വഴി ചിലര്‍ പോലീസില്‍ പരാതിയും നല്കി. ഒഴിവാക്കാന്‍ സാധിക്കുന്ന പൊതുചടങ്ങുകള്‍ ഒഴിവാക്കാന്‍ ജില്ലഭരണകൂടങ്ങള്‍ എല്ലാ ആരാധനാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അനാവശ്യമായ ഇത്തരം ഒത്തുകൂടല്‍ തടയാന്‍ ഒരുങ്ങുകയാണ് പോലീസ്.
നേരത്തേ, കൊറോണ രോഗം വരാതിരിക്കാനായി കൊറിയയില്‍ സംഘടിപ്പിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുത്ത 9000 പേര്‍ക്കും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)ക്കെതിരേ ദക്ഷിണ കൊറിയ കേസെടുത്തിരുന്നു. വൈറസ് ബാധ പടര്‍ത്തിയെന്ന് കാട്ടിയാണ് കേസ്. പിന്നീട് ഇയാള്‍ പരസ്യമായി മാപ്പും പറഞ്ഞിരുന്നു.
യേശുവിനെ നേരില്‍ കണ്ട തന്റെ സമ്മേളനത്തില്‍ പങ്കെടുത്താല്‍ രോഗബാധ ഭയക്കേണ്ടതില്ലെന്നു അവകാശപ്പെട്ടായിരുന്നു സുവിശേഷ യോഗം. കഴിഞ്ഞ മാസമാണ് ലീ മാന്‍ രോഗം പടരുന്നതിന് കാരണമായ മതസമ്മേളനം നടന്നത്. ലീ ദെയ്ഗുവില്‍ നടന്ന സമ്മേളനത്തില്‍ ആകെ സംബന്ധിച്ച 9000 പേരിലും കൊറോണ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ സമ്മേളനമാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പാസ്റ്റര്‍ക്കെതിരെ നടപടിയെടുത്തത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: