തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയിട്ട സിനിമ നടി ചിപ്പിയെ ലൈംഗിക ദുസ്സൂചനയുള്ള അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിച്ച് സിപിഎം പ്രവര്‍ത്തകനായ എം.ജെ. ശ്രീചിത്രന്. ചിപ്പി പൊങ്കാലയിടുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ദുസ്സൂചനയുള്ള പദപ്രയോഗം ഇയാള്‍ നടത്തിയത്. ശബരിമല യുവതിപ്രവേശന വിധിക്ക് അനുകൂലമായി സ്ത്രീപക്ഷം പറഞ്ഞ് നാടുനീളെ പ്രസംഗിച്ച ശ്രീചിത്രന് മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞ് വീണത്. ചിപ്പിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇതിനെതിരെ അഡ്വ: ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ ശ്രീചിത്രന് തന്റെ പോസ്റ്റ് മുക്കി. കേരളവര്‍മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനൊപ്പം കവിതാ മോഷണ കേസിലെ സഹപ്രതിയാണ് ഇയാള്‍
ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എം.ജെ. ശ്രീചിത്രന്റെ ഇന്നലത്തെ പോസ്റ്റ് ആയിരുന്നു. ബരിമല പ്രക്ഷോഭ കാലത്തൊക്കെ കേരളം മുഴുവന്‍ ഓടി നടന്ന് സ്ത്രീപക്ഷവും സമത്വവും ലിംഗനീതിയും മറ്റും പ്രസംഗിക്കുകയായിരുന്നു എന്നവകാശപ്പെടുന്ന നവോത്ഥാന പോരാളി ശ്രീചിത്രന്റേത് തന്നെ.
ആറ്റുകാല്‍ പൊങ്കാല പതിവായി ഇടാറുണ്ട് എന്നൊരൊറ്റ വിരോധത്തിന്റെ പേരിലാണ് ചിപ്പി എന്ന നടിയെ പറ്റി ലൈംഗിക ദുസ്സൂചനയുള്ള അശ്ലീല ദ്വയാര്ത്ഥമെഴുതിയും, അതിലെ സ്ത്രീവിരുദ്ധമായ ഞരമ്പന് കമന്റുകള്‍ വായിച്ചാസ്വദിച്ചും, പലതിനും ലൈകും റിപ്ലൈയും കൊടുത്തു പ്രോത്സാഹിപ്പിച്ചും ഇന്നലെ വൈകുന്നേരം രണ്ട് മൂന്ന് മണിക്കൂര്‍ നേരം അയാള്‍ ചിലവഴിച്ചത്.
അവരെ വേണ്ടത്ര ആക്ഷേപിച്ചു കഴിഞ്ഞു എന്ന മാനസിക തൃപ്തി കിട്ടിയപ്പോള്‍ ആകണം, പിന്നീടയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ശേഷം മറ്റുള്ളവരുടെ പോസ്റ്റുകളിലെ പൊളിറ്റിക്കല്‍ കറക്ട്നെസ് ചികയാനും പാട്രിയാര്‍ക്കിയെ പൊളിച്ചു കാട്ടാനും പുരോഗമനം വിളമ്പാനും പോയി.
എന്ത് തരം മനുഷ്യനാണെന്ന് നോക്കണം.
ഇയാളൊക്കെയാണ് ഇടതുപക്ഷം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: