-കൈകഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്.
-പലയാവര്‍ത്തി കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തയാക്കണം. കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും കൈകള്‍ ഉരച്ച് കഴുകണം. പറ്റുമെങ്കില്‍ ആള്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.
-ചുമയക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മൂക്കും വായയും കൈമുട്ടിന്റെ മടക്കു ഇടത് കൈകൊണ്ടോ മറച്ചുപിടിക്കുക.
-ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റൊരാളുടെയോ മറ്റ് വസ്തുക്കളുടെയോ നേര്‍ക്ക് ആവാതെ ശ്രദ്ധിക്കുക. ഒഴിവാക്കാന്‍ ആവാത്ത തുമ്മലുകള്‍ ഒരു തൂവാലകൊണ്ട് മറച്ച് ഒന്ന് കുനിഞ്ഞ് അവനവന്റെ കുപ്പായത്തിന്റെ ഞൊറിവുകളിലേക്ക് തുമ്മുക.
-രോഗികളുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക.
-മത്സ്യമാംസാദികള്‍ നന്നായി പാകം ചെയ്യുക.
-ആശുപത്രികളിലേക്ക് പോകുമ്പോള്‍ രോഗലക്ഷണം ഉള്ളവര്‍ മാസ്ക് ഉപയോഗിക്കുക.
-രോഗലക്ഷണമുള്ള കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാതിരിക്കുക.
-രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിവന്ന വ്യക്തികള്‍ താമസിക്കുന്ന വീടുകളിലെ കുട്ടികളെ 28 ദിവസം സ്കൂളുകളില്‍ അയക്കാതിരിക്കുക. ഇക്കാര്യങ്ങള്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കുക.
-നടപ്പാതകളിലെയും കെട്ടിടങ്ങളിലെയും കൈവരികളില്‍ കഴിയുന്നിടത്തോളം തൊടരുത്. അത്തരം സ്ഥലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കൈ കഴുകുക.
-ക്യൂവില്‍ തിരക്കുകൂട്ടരുത്, പിന്നില്‍ നിന്നും മുന്നില്‍ നിന്നും വ്യക്തിയില്‍ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവില്‍ പോകുക.
-ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്ഷേക്ക് പോലെ സ്പര്‍ശിച്ചുകൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക.
-ആവശ്യമെങ്കില്‍ മാസ്കുകള്‍ ധരിക്കുക
-വ്യാജവാര്‍ത്തകളില്‍ വീഴാതിരിക്കുക.
-അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക.
-സ്വയം ചികിത്സിക്കാതിരിക്കുക.
-രോഗലക്ഷണമുള്ളവര്‍ പൊതു പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുക.
-രോഗം സംബന്ധിച്ച സംശയങ്ങള്‍ക്ക് കോവിഡ് 19 കോള്‍ സെന്ററിലെ 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പരുകളിലോ ദിശ 1056, 0471 2552056 നമ്പരുകളിലോ വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: