കുവൈത്ത് സിറ്റി: ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന “ദർപ്പൺ 2020” യിൽ കുവൈത്തിലെ പരിസ്ഥിതി സംഘടനയായ ആംസ് ഫോര്‍ യു വനവാസികളുടെ തനത് ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വളരുന്ന തലമുറയിൽ പരിസ്ഥിതി അവബോധം സൃഷ്ടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് ദർപ്പൺ സംഘടിപ്പിക്കപ്പെട്ടത്. പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദപരവുമായ വസ്തുക്കളുടെ പരിചയപ്പെടുത്തലിനായുള്ള ഒരു വേദി ആയി ഈ പ്രദർശനം മാറി.
സമൂഹത്തിന്റെ മുൻഗണനപ്പട്ടികയിൽ നിന്നും തമസ്ക്കരിക്കപ്പെട്ട ദളിതരുടെ ഇടയിലും, നവീന ഭാരതത്തിലെ ഒരു പേരേടിലും കുറിച്ചു വെയ്‌ക്കുവാനായി സ്വന്തം മേൽവിലാസം പോലും ബാക്കിവെക്കാതെ മറഞ്ഞുപോകുവാൻ വിധിക്കപ്പെട്ട ആദിവാസി ഗോത്രവർഗ്ഗങ്ങളുടെ ഇടയിലും അവരുടെ ക്ഷേമത്തിനായി കൂടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ആംസ് ഫോര്‍ യു.
ഉറച്ച ചുവടുകളുമായി സമൂഹത്തെ അഭിമുഖീകരിക്കാൻ തക്ക ശേഷിയുള്ളവരാക്കി വനവാസികളെ മാറ്റിയെടുക്കാനുള്ള ഒരു ചുവടുവെയ്‌പ്പായിരുന്നു ആംസ് ഫോര്‍ യുവിന്റെ ഈ പ്രദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: