ന്യൂദൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കൂപ്പുകുത്തി. 1991ന് ശേഷം ഇത്രയും വില ഇടിയുന്നത് ആദ്യമാണ്. ബ്രന്റ് ക്രൂഡ് വില 31.5 ശതമാനം (14.25 ഡോളർ) ഇടിഞ്ഞ് ബാരലിന് 31.01 ഡോളർ നിലവാരത്തിലെത്തി. സൗദിയും റഷ്യയും തമ്മിലുള്ള വില യുദ്ധമാണ് എണ്ണ വില കുറയാന്‍ കാരണം. സൗദി വിലയില്‍ വന്‍ കുറവ് വരുത്തുകയായിരുന്നു. റഷ്യ ഒപെക് രാജ്യങ്ങളുടെ നിര്‍ദേശം അനുസരിക്കാത്തതാണ് സൗദിയെ പ്രകോപിപ്പിച്ചത്.
യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 11.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് രോഗം ലോകവ്യാപകമായതിനാല്‍ എണ്ണയ്ക്ക് ആവശ്യം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വില കുത്തനെ ഇടിയാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടത്.
എന്നാല്‍ റഷ്യ ഒപെക് രാജ്യങ്ങളുടെ ആവശ്യം നിരസിച്ചു. പതിവ് ഉല്‍പ്പാദനം തുടരുകയും ചെയ്തു. ഇങ്ങനെ തുടര്‍ന്നാണ് എണ്ണ മേഖല ഒപെക് രാജ്യങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് പുറത്തുപോകുകയും റഷ്യയ്ക്ക് മേല്‍ക്കൈ വരികയും ചെയ്യുമെന്ന സാഹചര്യം സംജാതമായി. ഇതോടെയാണ് സൗദി അടവ് മാറ്റിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. ഒപെക് കൂട്ടായ്മയില്‍ പ്രധാനിയും സൗദി തന്നെ. എന്നാല്‍ ഒപെകില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ലോകത്ത കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാം രാജ്യം റഷ്യയാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഒന്നരരൂപയോളം പെട്രോൾ വിലയിൽ ഇടിവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: