ബീജിങ്: ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി മുന്നില്‍ക്കണ്ട് പാക്കിസ്ഥാനില്‍ ചൈന കൊണ്ടുവന്ന പദ്ധതികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്ക, മലേഷ്യ, കെനിയ എന്നിവിടങ്ങളിലുമുള്ള ചൈനയുടെ സ്വപ്ന പദ്ധതികളുടെ സ്ഥിതിയും മറിച്ചല്ലെന്നാണ് വിവരം.
ഏഴു വര്‍ഷം മുന്‍പാണ് സാമ്പത്തിക മേഖലയില്‍ സഹകരണമുറപ്പിക്കാന് പാക്കിസ്ഥാനുമായി സാമ്പത്തിക ഇടനാഴിയെന്ന പദ്ധതി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നോട്ടുവച്ചത്. ചൈനയിലെ ഷിന്ജിയാങ്ഹിനെ അറബിക്കടലുമായി ബന്ധിപ്പികുകയായിരുന്നു ലക്ഷ്യം. എന്നാല്‍, പദ്ധതി ഇതുവരെയും പൂര്‍ത്തീകരിക്കാനായില്ല.
തുറമുഖം, റോഡ്, റെയില്‍വെ, പൈപ്പ്ലൈന്, ഫാക്ടറികള്‍, വിമാനത്താവളം എന്നിവയുള്‍പ്പെട്ടതായിരുന്നു ചൈനയുടെ പാക്കിസ്ഥാനിലെ സ്വപ്ന പദ്ധതി. പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ തീരത്തെ ഗദ്ദാറാണ് വിമാനത്താവളം നിര്‍മിക്കാന്‍ ചൈന തെരഞ്ഞെടുത്തത്. എന്നാല്‍, ആ സ്ഥലം ഇപ്പോഴും കുറ്റിച്ചെടികള്‍കൊണ്ട് മൂടപ്പെട്ട അവസ്ഥയിലാണെന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പദ്ധതിയിലുള്പ്പെട്ടിരുന്ന ഫാക്ടറികള്‍ ഒരു ദിവസം പോലും പ്രവര്‍ത്തിച്ചിട്ടില്ല. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലത്തിനടുത്തായാണ് ഇവയും. പാക്കിസ്ഥാന് നാവികസേനയുടെ യുദ്ധക്കപ്പലല്ലാതെ ഒരു കപ്പല്‍ പോലും ഇതുവരെ ആ തീരത്ത് നങ്കൂരമിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ പദ്ധതിയില്‍ മൂന്നിലൊന്ന് മാത്രമാണ് ഏഴു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചത്. പതിനാലായിരം കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയതെന്ന് ചൈനീസ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കൃത്യസമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് നടത്തുന്നില്ലെന്നാണ് ചൈനയുടെ ആരോപണം.
മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ചൈന കടന്നു പോകുന്നത്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും നാണയപ്പെരുപ്പവും ചൈനയെ പ്രതിസന്ധിയിലാക്കി. ഇതിനിടയില്‍ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസും സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായി.
ചൈനയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം അവിടത്തെ സാമ്പത്തിക മേഖലയിലാണെന്നാണ് വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റെജിക് ആന്‍ഡ് ഇന്റര്‍ നാഷണല്‍ സ്റ്റഡീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: