കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ഇക്കണോമിക്സ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബം സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെത്തിയാണ് കുടുംബം ഗവര്‍ണര്‍ ആരിഫ് മുഹമ്മ് ഖാനെ കണ്ടത്. ജസ്പ്രീതിന്റെ അച്ഛന്‍ മനുമോഹന്‍ സിങ്, സഹോദരങ്ങളായ മെല്‍വിന്ദ് കൗര്‍, ഖുര്‍മീത് കൗര്‍ എന്നിവരാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി ഗവര്‍ണറെ കണ്ടത്.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ജസ് പ്രീതിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണറെ കണ്ടതെന്നും കോളേജില്‍ നേരിട്ട മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്ന കാര്യവും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ഗവര്‍ണറെ കണ്ടശേഷം സഹോദരിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജസ്പ്രീതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുള്ള പോരാട്ടത്തില്‍ യുവമോര്‍ച്ച ഒപ്പമുണ്ടാകുമെന്നും സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക