മോഹന്‍ലാലിനെ കേന്ദ്ര കഥപാത്രമായി പ്രിയദര്ശന് അണിയിച്ചൊരുക്കുന്ന ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹ’ത്തിന്റെ ട്രെയിലറിനെയും മോഹന്‍ലാലിനെയും പ്രശംസിച്ച് അമിതാഭ് ബച്ചന്. എപ്പോഴും താന്‍ ആരാധനയോടെ കാണുന്ന അഭിനേതാവാണ് പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രം മരക്കാറിന്റെ ട്രെയിലര്‍ കാണാന്‍ പറഞ്ഞതുപ്രകാരം താന്‍ കണ്ടുവെന്നും അതോടെ അദ്ദേഹത്തോടുള്ള ആരാധന വര്‍ധിച്ചെന്നും ബച്ചന് ട്വീറ്റ് ചെയ്തു.
ബിഗ് ബിയുടെ അനുമോധനത്തിന് ലാലേട്ടന് മറുപടിയും നല്കി. മരക്കാറിനെക്കുറിച്ചുള്ള നല്ല വാക്കുകള്‍ക്കും ട്രെയിലര്‍ പങ്കുവെച്ചതിനും നന്ദിയെന്നും ഇതൊരു അനുഗ്രഹമാണെന്നും മോഹന്‍ലാല്‍ റീട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മരക്കാറിന്റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണുള്ളത്. തെന്നിന്ത്യയില്‍ ഒന്നിച്ച് റിലീസായ ട്രെയിലറിന് ചുരുങ്ങിയ സമയം കൊണ്ട് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വിദേശ ചിത്രങ്ങളോട് കിടപിടിക്കാവുന്നതരത്തിലുള്ള ദൃശ്യമികവ് പ്രേക്ഷകരിലേക്കെത്തിക്കാന്‍ ട്രെയിലറിന് സാധിച്ചിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയാക്കിയാരിക്കുകയാണ് ട്രെയിലര്‍.
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രം അഞ്ച് ഭാഷയിലായിയാണ് പുറത്തിറങ്ങുന്നത്. അമ്പതിലേറെ രാജ്യങ്ങളില്‍ 5000 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. അഞ്ചു ഭാഷകളില്‍ ആയി അമ്പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കേരളത്തിലെ 90 ശതമാനം തീയറ്ററിലും ചിത്രത്തിന്റെ ആദ്യ ദിന പ്രദര്‍ശനമുണ്ടാകും. ഇതിനോടകം തന്നെ അഞ്ഞൂറോളം സ്ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.
https://www.janmabhumi.in/read/marakkar-arabikadalinte-simham-official-trailer-released/
മാര്‍ച്ച് 26ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന് വിഎഫ്എക്സ് ഒരുക്കുക മാര്‍വെല്‍ സിനിമകള്‍ക്ക് വിഎഫ്എക്സ് ഒരുക്കിയ അനിബ്രയിന്‍ ആണ്. ലോക സിനിമയിലെ തന്നെ പല വമ്പന്‍ സിനിമകള്‍ക്കും വിഎഫ്എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍. മാര്‍വെല്‍ സിനിമകളുടെ ഗാര്ഡിയന് ഓഫ് ഗ്യാലക്സി, ഡോക്ടര്‍ സ്ട്രെയിഞ്ച് എന്നീ സിനിമകളക്ക് പുറമെ കിങ്സ്മെന്, നൗ യൂ സീ മീ 2 എന്നീ ചിത്രങ്ങള്‍ക്കായും ഇവരാണ് വി.എഫ്.എക്സ് ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: