തിരുവനന്തപുരം: ഒരു കേന്ദ്രമന്ത്രിമാരേയും കേരളത്തില്‍ കാലുകുത്തിക്കില്ലെന്ന വെല്ലുവിളിയുമായി വടകര എംപി കെ. മുരളീധരന്. കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുരളീധരന്റെ ഭീഷണി. ലോക്സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്ഷന് തുടര്‍ന്നാല്‍ കേന്ദ്രമന്ത്രി വി.മുരളീധരന് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതി വരുമെന്നും അദേഹം വെല്ലുവിളിച്ചു. ദല്‍ഹിയിലെ കലാപകാരികള്‍ക്ക് അനൂകുലമായുള്ള പ്രസ്താവന പുറപ്പെടുവിക്കാനാണ് മുരളീധരന് പത്രസമ്മേളനം വിളിച്ചത്. ഇതിനിടെയാണ് ഇത്തരത്തിലുള്ള ഒരു വെല്ലുവിളി അദേഹം ഉയര്‍ത്തിയത്.
അറിഞ്ഞോ അറിയാതെയോ കെജ്രിവാളും കലാപത്തിന്റെ ഭാഗമായി, സംഘര്‍ഷ സ്ഥലത്ത് പോകാന്‍ പോലും കെജ്രിവാള് തയ്യാറായില്ലെന്നും മുരളീധരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: