തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്ന നടപടി പുനരാരംഭിച്ചു. നാളെ (മാര്‍ച്ച് 8) മുതല്‍ പൊതുജനങ്ങള്‍ക്ക് www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു.
ഈ ഘട്ടത്തിന്റെ ഭാഗമായി അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16 വൈകുന്നേരം അഞ്ച് മണിവരെയാണ്. അപേക്ഷകളുടേയും തിരുത്തലുകളുടെയും ഹിയറിങ് 23ന് പൂര്‍ത്തിയാകും. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ട് ഹിയറിങിന് പങ്കെടുക്കാത്തവര്‍ ഈ കാലയളവില്‍ ഹിയറിങിന് ഹാജരാകണം. മാര്‍ച്ച് 25ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: