ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജന്‍ ഔഷധി യോജനയിലൂടെ ഉണ്ടായ നേട്ടത്തെ കുറിച്ചുള്ള പക്ഷാഘാതം ബാധിച്ച യുവതിയുടെ വെളിപ്പെടുത്തലില്‍ വികാരഭരിതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഔഷധവകുപ്പ് ആരംഭിക്കുന്ന പ്രധാന്‍മന്ത്രി ജന്‍ ഔഷധി പരിയോജനയുടെ പ്രചരണ പരിപാടിയില്‍ തന്റെ കഥ വെളിപ്പെടുത്തിയ ഡറാഡൂണില്‍ നിന്നുള്ള ദീപാ ഷാ എന്ന യുവതി നിറഞ്ഞ കണ്ണുകളോടെയാണ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്.
2011 ലായിരുന്നു യുവതിക്ക് പക്ഷാഘാതം വന്നത്. ഇതേ തുടര്‍ന്ന് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. തുടര്‍ന്ന് ചികിത്സ തേടിയെങ്കിലൂം മരുന്നിന്റെയും ഗുളികയുടെയും ഉയര്‍ന്ന വിലയായിരുന്നു പ്രധാന പ്രശ്നം. ഉയര്‍ന്ന വില മൂലം മരുന്നും വീട്ടുചെലവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തിലായിരുന്നു യുവതിയുടെ സ്ഥിതി.
എന്നാല്‍ ജന്‍ ഔഷധി സേവനങ്ങള്‍ക്ക് കീഴില്‍ മരുന്നിന്റെ വില 5000 ല്‍ നിന്നും 1500 ആയി കുറഞ്ഞത് തുണയായി. ഇത് മൂലം മരുന്നും വീട്ടുചെലവും നടന്നു. ഇതിനൊപ്പം വീട്ടിലേക്ക് അല്‍പ്പം പഴങ്ങള്‍ പോലും വാങ്ങാന്‍ കഴിഞ്ഞു. ഇത് പറഞ്ഞ് യുവതി പൊട്ടിക്കരഞ്ഞു. വേദിയില്‍ എല്ലാം കേട്ടുകൊണ്ടിരുന്ന പ്രധാനമന്ത്രിയുടെ കണ്ണുകളും നിറഞ്ഞു. ഡോക്ടര്‍മാര്‍ കൈവിട്ടെങ്കിലൂം തന്റെ സ്ഥിതി ഏറെ മെച്ചപ്പെട്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: