ലക്നൗ: ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തന്റെ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ സംഭവനയായി നല്‍കും. താന്‍ ബിജെപിയുമായുള്ള സഖ്യം മാത്രമാണ് വിച്ഛേദിച്ചത്. ഹിന്ദുത്വം ഒരിക്കലും തനിക്ക് ഉപേക്ഷിക്കാനാകില്ല. അയോധ്യയില്‍ ആരതി പ്രാര്‍ഥനയില്‍ പങ്കെടുക്കാനാണ് എത്തിയത്. എന്നാല്‍, കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി അതില്‍ നിന്നു പിന്മാറുകയാണ്.
മൂന്നാം തവണയാണ് താന്‍ അയോധ്യയില്‍ എത്തുന്നത്. 2018ല്‍ എത്തുമ്പോള്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. എന്നാല്‍, 2019ല്‍ എത്തിയപ്പോള്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ചരിത്രവിധി സുപ്രീംകോടതിയില്‍ ഉണ്ടായത്. തൊട്ടുപിന്നാലെ താന്‍ മുഖ്യമന്ത്രിയുമായി. അയോധ്യയില്‍ എത്തുമ്പോഴെല്ലാം നല്ലവാര്ത്തകളാണ് തന്നെ തേടിയെത്തുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ഷേത്ര നിര്‍മാണത്തിന് എത്തുന്ന ഭക്തര്‍ക്ക് താമസം അടക്കമുള്ള സൗകര്യങ്ങള്‍ അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. ക്ഷേത്ര നിര്‍മാണത്തിന് തന്റെ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കുമെന്നും അയോധ്യ സന്ദര്‍ശനത്തിനു ശേഷം ഉദ്ദവ് താക്കറെ മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: