ന്യൂദല്‍ഹി: ഫെബ്രുവരി 24, 25 തീയതികളിലായി ദല്‍ഹിയില്‍ പെട്ടിപുറപ്പെട്ട കലാപം, സമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും വിലക്ക് മാറ്റിയതില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്.
സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ക്ഷമ ചോദിച്ചെന്നും രണ്ട് മാദ്ധ്യമങ്ങള്‍ക്ക് രണ്ട് നീതി അല്ലാത്തതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ചീഫിന്റെ പ്രതികരണം പല്ലി മലര്‍ന്ന് കിടന്ന് ഉത്തരത്തില്‍ താങ്ങുന്നത് കൊണ്ടാണെന്നും മുരളീധരന് വ്യക്തമാക്കി.
കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, സംഘര്‍ഷ സാധ്യത നില്ക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ കലാപം പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത്.
ഭാരതീയ ജനതാ പാര്‍ട്ടി മാധ്യമ സ്വാതന്ത്രത്തിനായി പ്രവര്‍ത്തിച്ചവരാണ്. നിയമങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. നിയമം ലംഘിച്ചതിനാണ് നടപടി ഉണ്ടായത്. ക്ഷമ ചോദിച്ചതിനാല്‍ സംപ്രേക്ഷണം പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: