പത്തനംതിട്ട: ഹിന്ദു ഹെല്പ് ഫൗണ്ടേഷനും കേരള ക്ഷേത്ര സംരക്ഷണ സമിതിയും ചേര്‍ന്ന് ഒരുക്കുന്ന ‘h2’ എന്ന ബൃഹത് വെബ് സൈറ്റുകളുടെയും മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും ഓണ്‍ലൈന്‍ ശൃംഖല മാര്‍ച്ച് 9 ന് കോഴിക്കോട്ട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി സ്വാമി ഉദ്ഘാടനം ചെയ്യും.
വിവാഹം, തൊഴില്‍, വ്യാപാരം, വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, രക്തദാനം, വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സഹായങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, കേന്ദ്രസര്‍ക്കാരിന്റെയും കേരളസര്‍ക്കാറിന്റെയും വിവിധ പദ്ധതികളെക്കുറിച്ചുള്ള അവബോധനം തുടങ്ങി ഇരുപതോളം സേവനങ്ങള്‍ ഒരു കുടക്കീഴില് സംയോജിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എച്ച് 2വിന് തുടക്കം കുറിച്ച് വിവിധ ജില്ലകളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കും. രജിസ്ട്രേഷനും
മറ്റ് വിശദവിവരങ്ങള്‍ക്കുമായി www.hinduhelp.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: