കൊച്ചി: ആഗോള ഇലക്ട്രോണിക്സ് ഉല്‍പ്പാദകരായ ടിസിഎല്‍ ഇലക്ട്രോണിക്സ് കേരള പോലീസുമായി ചേര്‍ന്ന് ഹെല്‍മറ്റ് ബോധവല്‍ക്കരണ പ്രചാരണം കൊച്ചിയില്‍ സംഘടിപ്പിച്ചു. സുരക്ഷിതത്വത്തിന് ഹെല്‍മറ്റ് ധരിക്കൂ എന്ന ആശയത്തിന് ഊന്നല്‍ നല്‍കികൊണ്ട് കേരള പോലീസുമായി സഹകരിച്ച് നടത്തുന്ന ‘ക്രൗണ്‍ ഫോര്‍ സേഫ്റ്റി’-റോഡ് സുരക്ഷാ ബോധവല്‍ക്കരണ പ്രചാരണ പരിപാടി രാവിലെ 10.00 ന് ഇടപ്പള്ളി ടിസിഎല്‍ ബ്രാന്‍ഡ് സ്റ്റോഴ്സ്ന്റെ മുന്നില്‍ കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ ഉദ്ഘാടനം ചെയ്തൂ. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ഡിഐജി കെ പി ഫിലിപ്പ് ഐപിഎസ് മുഖ്യാതിഥി ആയിരുന്നു.
ഹാര്‍ലി ഡേവിഡ്സണ് ബൈക്കുകളുടെ റാലിയും സൗജന്യമായി ഹെല്‍മെറ്റുകള്‍ നല്കുന്ന ബോധവത്കരണ പരിപാടിയില്‍ ഡിസിപി എല്‍ & ഒ, ട്രാഫിക് ജി പൂങ്കുഴലി ഐപിഎസ്, ഡിസിപി അഡ്മിന്. വൈഭവ് സക്സേന ഐപിഎസ്, എ.സി.പിമാര്‍, എസ്എച്ഒമാര് മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര കിക്ക്ബോക്സര്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് ആന്‍ മേരി ഫിലിപ്പ്, സിനിമാ നടി പ്രാചി തെഹ്ലാന്, ടിസിഎല്‍ ദേശീയ ഇറക്കുമതിക്കാരായ ക്യൂ3 വെഞ്ച്വേഴ്സ് മാനേജിങ് ഡയറക്ടര്‍ ജൂബിന്‍ പീറ്റര്‍, ടിസിഎല്‍ ഡയറക്ടര്‍ വിവേക് വിജയന് എന്നിവര്‍ ക്യാമ്പയനില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നതില്‍ 40 ശതമാനവും ഇരുചക്ര വാഹന യാത്രികരാണെന്നതാണ് കണക്ക്. റോഡ് അപകടങ്ങള്‍ മൂലം സംഭവിക്കുന്ന മരണങ്ങള് കുറയ്ക്കുന്നതിനും ടിസിഎല്‍ ഈ സംരംഭത്തെ പിന്തുണയ്ക്കുന്നു. ടിസിഎല്‍ ബ്രാന്‍ഡ് തത്വം എന്നും ഉപഭോക്തൃ കേന്ദ്രീകൃതമാണെന്നും സര്‍ക്കാരുകളുമായി ചേര്‍ന്ന് വിവിധ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ ടിസിഎല്‍ ഇലക്ട്രോണിക്സ് എന്നും പങ്കാളികളാണെന്നും അതിനൊരു ഉദ്ധാരണമാണ് ക്രൗണ്‍ ഫോര്‍ സേഫ്റ്റി എന്ന് ഹെല്‍മറ്റ് ബോധവല്‍ക്കരണ ക്യാമ്പയിന്. വരും വര്‍ഷങ്ങളില്‍ ഇത് തുടരുമെന്നും ടിസിഎല്‍ ദേശീയ ഇറക്കുമതിക്കാരായ ക്യൂ3 വെഞ്ച്വേഴ്സ് മാനേജിങ് ഡയറക്ടര്‍ ജൂബിന്‍ പീറ്റര്‍ പറഞ്ഞു.
ഉച്ചയ്ക്ക് 12.30 ന് മറൈന്‍ ഡ്രൈവിലും വൈകിട്ട് നാലുമണിക്ക് തോപ്പുംപടിയിലും ട്രാഫിക് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. മൂന്നിടങ്ങളിലും സൗജന്യമായി ഹെല്‍മറ്റും ടീ ഷര്‍ട്ടും നല്കി ക്രൗണ്‍ ഫോര്‍ സേഫ്റ്റി എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പയിനില്‍ ചാക്യാര്‍ക്കൂത്ത്, തെരുവ് നാടകം, അമേരിക്കന്‍ ആഡംബര ക്രൂയിസര്‍ ബൈക്ക് ഹാര്‍ലി-ഡേവിഡ്സണ് വാഹന റാലി, പോലീസ് ബാന്റിന്റെ സാന്നിധ്യവും ചടങ്ങിന് മിഴിവ് കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: