മുംബൈ: മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിംങ് ധോണിയുടെ അസാനിധ്യം നിലവിലെ ഇന്ത്യന്‍ ടീം നന്നായി അറിയുന്നുണ്ടെന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവ്. നിലവില്‍ ധോണിക്കു പകരക്കാരനായി നില്ക്കുന്ന ഋഷഭ് പന്തും കെഎല്‍ രാഹുലും അവരുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നെങ്കിലും ധോണിയുടെ പരിചയ സമ്പത്ത് ടീം മിസ് ചെയ്യുന്നുണ്ടെന്ന് കുല്‍ദീപ് യാദവ് പറഞ്ഞു.
ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റിനോട് ഇതുവരെ വിടപറഞ്ഞിട്ടില്ല. ലോകകപ്പിന്റെ സെമിയില്‍ ടീം ഇന്ത്യ പുറത്തായശേഷം ധോണി ഇന്ത്യന്‍ ജഴ്സിയണിഞ്ഞിട്ടില്ല. താരങ്ങള്‍ക്കുള്ള വാര്‍ഷിക കരാറില്‍ നിന്ന് ധോണിയെ ബിസിസിഐ ഒഴിവാക്കിയിരുന്നു. ഐപിഎല്ലില്‍ ധോണിയുടെ അവസാന സീസണാകും ഇത്തവണത്തേത് എന്ന് വിലയിരുത്തലുകളുമുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരെ മാര്‍ച്ച് 29ന് ഉദ്ഘാടന മത്സരത്തില്‍ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കും. ചെന്നൈ ടീമിനൊപ്പം ധോണി ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ധോണിയുടെ ബാറ്റിംഗ് പരിശീലനം കാണാന്‍ നൂറുകണക്കിന് ആരാധകരാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തുന്നത്. ഐസിസി ഏകദിന ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഏക നായകനാണ് ധോണി. ധോണി 2007ല്‍ ടി20 ലോകകപ്പിലും 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: