ടെല്‍അവീവ്: അതിഥികളെ സ്വീകരിക്കാനും ബഹുമാനിക്കാനും ഇന്ത്യന്‍ ശൈലിയില്‍, കൈ കൂപ്പിയുള്ള നമസ്തേ മതിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കൊറോണ ലോകമെമ്പാടും പടരുന്ന സാഹചര്യത്തിലാണ് കൈ കൊടുത്തും ചുംബിച്ചുമുള്ള അഭിവാദ്യം വേണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞത്. നമസ്തേയെന്ന് എങ്ങനെയാണ് അഭിവാദ്യം ചെയ്യേണ്ടതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ നെതന്യാഹു കൈകൂപ്പി കാണിച്ചു നല്‍കുകയും ചെയ്തു. കൊറോണ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനായി വിളിച്ചുചേര്‍ത്തതായിരുന്നു വാര്‍ത്താസമ്മേളനം.
കൊറോണ തടയാന്‍ പല നടപടികളും സര്‍ക്കാര്‍ എടുക്കുന്നുണ്ട്. എന്നാല്‍ എല്ലാവര്ക്കും വളരെ വേഗം സ്വീകരിക്കാവുന്ന നടപടികളുമുണ്ട്. അതിലൊന്നാണ് ഷെയ്ക്ക് ഹാന്‍ഡിനു പകരം ഇന്ത്യക്കാര്‍ ചെയ്യുന്നതുപോലെ നമസ്തേ പറയുക എന്നതാണ്. കൈ കൂപ്പി കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇസ്രായേലില്‍ 15 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: