Categories: Kerala

പി പരമേശ്വരന്‍ സ്ഥാപിച്ച വിവേകാനന്ദ സ്മാരകം സ്വന്തമാക്കാന്‍ പിണറായി

മേയര്‍ അഡ്വ കെ ചന്ദ്രിക ചടങ്ങിനെത്തിയില്ല.. പാര്‍ട്ടി വിലക്കിയതാണ് കാരണം. ആര്‍ എസ് എസ് സൈദ്ധാന്തികന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പോകരുതെന്ന് അവസാന നിമിഷം മേയറോട് പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.

തിരുവനന്തപുരം: വിവേകാനന്ദ സ്മാരകത്തിന്റെ  അവകാശ വാദം സ്ഥാപിക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടി അപഹാസ്യമാകുന്നു.  ഉപരാഷ്ടപതി ഉദ്ഘാടനം ചെയ്തതിന്റെ ഫലകം നിലനില്‍ക്കെ സ്വന്തം പേരിലുള്ള ഉദ്ഘാടന ഫലകം സ്ഥാപിച്ചതാണ് ചര്‍ച്ചയാകുന്നത്.

 കവടിയാര്‍ കൊട്ടാരത്തിനു മുന്നിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമ തലസ്ഥാനത്തെ ശ്രദ്ധേയ സ്മാരകമാണ്. വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ന്ന സ്മാരകമാണിത്. കഴിഞ്ഞ ദിവസം അന്തരിച്ച പി പരമേശ്വരനായായിരുന്നു പ്രതിമ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ ചിന്തയും സ്വപ്നവും ആഗ്രഹവും കര്‍മ്മവും ഒന്നിച്ചപ്പോളാണ് 2013 സെപ്റ്റമ്പര്‍ 11 ന് പ്രതിമയുടെ ഉദ്ഘാടനം നടന്നത്. പ്രതിമയിരുന്ന സ്ഥലത്തിന് വിവേകാനന്ദ ഉദ്യാനം എന്ന് പേരിടുകയും ചെയ്തു. വ്യക്തികളില്‍ നിന്നും സംഘടനകളില്‍നിന്നും പണം പിരിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്്. പി പരമേശ്വരന്‍ ആവശ്യപ്പെട്ടതനുസരിച്ച് സംഘപരിവാര്‍ സംഘടനകള്‍ മാത്രമല്ല വെള്ളാപ്പള്ളിനടേശനും പി കെ നാരായണപണിക്കരും മാതൃഭൂമിയും മനോരമയും ശിവഗിരി മഠവും ചിന്മയാന്ദമിഷനും ഒക്കെ പണം നല്‍കി. ഒരു ലക്ഷത്തിലധികം പണം സംഭാവന ചെയ്ത 40 പേരുടെ പട്ടിക പ്രതിമയ്‌ക്ക് സമീപം പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അന്നത്തെ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്ലി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശശി തരൂര്‍, കെ മുരളീധരന്‍, വി എസ് ശിവകുമാര്‍ എന്നിവരൊക്കെ പങ്കെടുത്തു. എന്നാല്‍ ശിലാഫലകത്തില്‍ പേരുണ്ടായിരുന്ന മേയര്‍ അഡ്വ കെ ചന്ദ്രിക ചടങ്ങിനെത്തിയില്ല.. പാര്‍ട്ടി വിലക്കിയതാണ് കാരണം. ആര്‍ എസ് എസ് സൈദ്ധാന്തികന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പോകരുതെന്ന് അവസാന നിമിഷം മേയറോട് പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.

അടുത്തയിടെ വിവേകാനന്ദ ഉദ്യാനത്തിനു ചുറ്റുമുള്ള അരമതില്‍ പുതുക്കി പണിതു.  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍വഹിച്ചു. മതിലില്‍  കല്ലു ഫലകം പതിച്ച് അക്കാര്യം എഴുതിയും വെച്ചു. ഉപരാഷ്ടപതി ഉദ്ഘാടനം ചെയ്ത ഫലകം ഉദ്യാനത്തിനകത്ത്് ശ്രദ്ധേയമല്ലാത്ത സ്ഥലത്ത്. പുറം മതിലില്‍ പിണറായിയുടെ ഉദ്ഘാടന ഫലകവും. ആരു കണ്ടാലും വിവേകന്ദ സ്മാരകം പിണറായി സര്‍ക്കാറിന്റെ നേട്ടമായി തോന്നണം.കേന്ദ്ര സര്‍ക്കാര്‍ നഗര സൗന്ദര്യ വര്‍ക്കരണത്തിന് നഗരസഭയക്ക് നല്‍കിയ പണം ഉപയോഗിച്ചാണ് മതില്‍ പണിതത്.  10 മീറ്റര്‍ മതില്‍ കെട്ടി അതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി  നിര്‍വഹിക്കുന്നത് സാധാരണമല്ല. . അതിനു പുറമെയാണ് ജനങ്ങളെ തെറ്റിക്കും വിധം ഫലകത്തില്‍ പേരു കൊത്തിവെച്ചത്.  പ്രതിമ നിര്‍മ്മാണ സമയത്ത് ഒരുതരത്തിലും സഹായിക്കാതിരുന്നവരാണ് ഇപ്പോള്‍ ഉടമസ്ഥാവകാശ സ്ഥാപനവുമായി രംഗത്തു വന്നിരിക്കുന്നത്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക