തിരുവനന്തപുരം: ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്റ്റോകറന്‍സിയ്ക്ക് രണ്ടു വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് അനുഗ്രഹമാകുമെന്നും നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കേരള ബ്ലോക് ചെയിന്‍ അക്കാദമിയും (കെബിഎ) മാതൃസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് ഇന്‍ കേരള (ഐഐഐടിഎം-കെ)യും വ്യക്തമാക്കി.
ബ്ലോക് ചെയിന്‍ മേഖലയിലെ നിരവധി സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഇനി ക്രിപ്റ്റോ ബന്ധമുള്ള പദ്ധതികളിലേയ്ക്കും ടോക്കണ്‍ മാര്‍ക്കറ്റുകളിലേയ്ക്കും ആകര്‍ഷിക്കപ്പെടുമെന്ന് ബ്ലോക് ചെയിന്‍ അക്കാദമി ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ ധാരാളം ഉപയോക്താക്കള്‍ എത്തുമ്പോള്‍ ആനുപാതികമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലുമായി ചേര്‍ന്ന് കെബിഎ-യും ഐഐഐടിഎം-കെയും തുടക്കമിട്ട ആക്സിലറേറ്റഡ് ബ്ലോക് ചെയിന്‍ കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം യഥാര്‍ഥ പാതയിലാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ അനുഗ്രഹമായിരിക്കും ഇത്.
വിവരശേഖരത്തെ ടോക്കണുകളാക്കി മാറ്റുന്ന ടോക്കണൈസേഷന് എന്ന പ്രക്രിയയിലൂടെ ക്രിപ്റ്റോകറന്‍സി നൂതനാശയങ്ങള്‍ക്ക് പ്രേരണയാകും. ടോക്കണൈസേഷനില്തന്നെ സുരക്ഷിതമായ സെക്യുരിറ്റി ടോക്കണ്‍ ഓഫറിങ്ങിലൂടെ ജനകീയ പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാനും പൊതുഫണ്ട് ആകര്‍ഷിക്കാനും കഴിയും. അമേരിക്കയില്‍ ബ്ലോക് ചെയിന്‍ പ്ലാറ്റ്ഫോമിലൂടെ റിയല്‍ എസ്റ്റേറ്റില്‍ ഉടമസ്ഥാവകാശം നല്കുന്ന സ്ലൈസ് എന്ന ടോക്കണ്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഈ മാതൃകയില്‍ വസ്തുവകകള്‍ ഡിജിറ്റല്‍ ആസ്തികളാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ വന്‍തോതിലുള്ള ആഗോള നിക്ഷേപം ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുമെന്ന് കെബിഎ-ഐഐഐടിഎംകെ അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: