കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയുമായി കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍. ബെംഗളൂരുവില്‍ കര്‍ണാടക പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കേരളത്തിലെ ഐപിഎസ് റാങ്കിലുള്ള മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം രവി പൂജാരി വെളിപ്പെടുത്തിയത്.
ഇവര്‍ക്ക് വേണ്ടി കേരളത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നെന്നും ഹവാല ഇടപാട് നടത്തിയിരുന്നെന്നും രവി പൂജാരി സമ്മതിച്ചിട്ടുണ്ട്. കേരള പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തന്റെ പക്കല്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയതായും രവി പൂജാരി വെളിപ്പെടുത്തി. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നാണ് ഇവര്‍ പണം തട്ടിയത്. പത്തു വര്‍ഷം മുമ്പാണ് സംഭവം. കള്ളപ്പണവിവാദം അടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയെടുത്തു. തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് രവി പൂജാരി പറഞ്ഞു. ഇയാള്‍ കേരളത്തിലേക്ക് ആയുധങ്ങള്‍ കടത്തിയതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി.
കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഇയാളെ കേരള പോലീസും ചോദ്യം ചെയ്തിരുന്നു. ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പ് നടത്താന്‍ സംഘത്തെ നിയോഗിച്ചതില്‍ പങ്കുണ്ടെന്നും പൂജാരി സമ്മതിച്ചിട്ടുണ്ട്. 2010ല്‍ കാസര്‍കോട് ജില്ലയിലെ മുഹമ്മദ് കുഞ്ഞ് എന്ന കോണ്‍ട്രാക്ടറെ വെടിവച്ച കേസിലും 2013ലെ വെടിവയ്പ്പ് കേസിലും പങ്കുണ്ടെന്ന് രവി പൂജാരി സമ്മതിച്ചിട്ടുണ്ട്. ഈ കേസുകളില്‍ രവി പൂജാരിയുടെ പേരില്ലാതെയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. ആഫ്രിക്കയിലെ സെനഗലില്‍ രാജ്യാന്തര പോലീസ് ഏജന്‍സികളുടെ പിടിയിലായ പൂജാരിയെ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിലെത്തിച്ചത്. കര്‍ണാടകയിലെ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ വിവിധ കേസുകളിലെ പ്രതിയെന്ന നിലയിലാണ് രവി പൂജാരിയെ ബെംഗളൂരുവില്‍ ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: