ശ്രീനഗര്‍ : പാക്കിസ്ഥാന്‍ ഇന്റലിജെന്‍സിനായി പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഏജന്റ് കശ്മീരില്‍ പിടിയില്‍. സാംബ സ്വദേശിയായ പങ്കജ് ശര്‍മ്മയാണ് പിടിയിലായത്. വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ജമ്മുകശ്മീരിലെ കത്വ, സാംബ എന്നിവ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇയാള്‍ ജമ്മു, സാംബ, കത്വ എന്നീ ജില്ലകളിലെ പ്രദേശങ്ങളുടെ പാലങ്ങളും, അതിര്‍ത്തിയിലെ ദേശീയ പാതകളുടേയും സംബന്ധിച്ച് ചിത്രങ്ങളും ഫോട്ടോകളും പാക് ഇന്റലിജെന്‍സ് ഏജന്‍സികള്‍ക്ക് കൈമാറിയതായി അറിയിച്ചിട്ടുണ്ട്. പകരമായി ബാങ്ക് അക്കൗണ്ട് വഴി ഇയാള്‍ക്ക് പണവും കൈമാറിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വഴി നടത്തിയിട്ടുള്ള ഇടപാടുകളില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ത്രിക്കുട്ട നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് പങ്കജ് ശര്‍മ്മയെ ജമ്മുകശ്മീര്‍ പോലീസ് പിടിയികൂടിയത്.
പാസ്ഥാനില്‍ നിന്നും കുടിയേറി ഇന്ത്യയില്‍ താമസം ആക്കിയ ഇയാള്‍ കാലങ്ങളായിപാക് ഇന്റലിജന്‍സ് ഏജന്‍സിക്കായി പ്രവര്‍ത്തിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പാക് ഏജന്‍സികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവരം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങള്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് നേവി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴ് പേര്‍ വിശാഖപട്ടണത്തുനിന്നും പിടിയിലായിരുന്നു. അതിന് പിന്നാലെയാണ് പാക് ഇന്റലിജെന്‍സ് ഏജന്‍സിക്ക് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറുന്നയാളും പിടിയിലായിരിക്കുന്നത്. പാക് ഐഎസ്‌ഐ ബന്ധം നിലവില്‍ ആന്ധ്ര ഇന്റലിജെന്‍സ് പോലീസ്, നേവല്‍ ഇന്റലിജെന്‍സും, കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് അന്വേഷണം നടത്തി വരികയാണ്.
2017ല്‍ പാക് ചാര സംഘടനയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് പര്‍വേസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ അത്യന്തം ഗൗരവമായ വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: