ന്യൂദല്‍ഹി: ഫെബ്രുവരി 24, 25 തീയതികളിലായി രാജ്യതലസ്ഥാനത്ത് പൊട്ടിപുറപ്പെട്ട കലാപത്തിനായി അക്രമികള്‍ താവളമാക്കിയ ദല്‍ഹിയിലെ ഇസ്ലാമിക സ്കൂളിനെ വെള്ളപൂശി ഇടത് ജിഹാദി മാധ്യമങ്ങള്‍. കലാപം മുസ്ലീങ്ങള്‍ക്കെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് ദേശീയ, അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം മാധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ഇസ്ലാമിക കലാപകാരികള്‍ കല്ലുകളും പെട്രോള്‍ ബോംബുകളും ആസിഡ് പൗച്ചുകളും തോക്കുകളും മറ്റുമായി ആഴ്ചകളോളം ഇസ്ലാമിക സ്കൂളായ രാജധാനിയില്‍ തമ്പടിച്ചിരുന്നെന്ന തെളിവുകളാണ് പുറത്ത് വരുന്നത്.
എന്‍ഡിടിവി, ദി വയര്‍ തുടങ്ങിയ ഇടത് ജിഹാദി മാധ്യമങ്ങളാകട്ടെ കലാപത്തെ തുടര്‍ന്ന് ഇസ്ലാമിക കലാപകാരികള്‍ ചുട്ടെരിച്ച ഹിന്ദു സ്കൂളായ ഡിആര്‍പി പബ്ലിക് സ്കൂളിനെ കുറിച്ച് ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് മാത്രമല്ല, കലാപം മുഴുവന്‍ അ ഴിച്ചു വിട്ടത് ഹിന്ദുക്കളാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജധാനി പബ്ലിക് സ്കൂളും ഡിആര്‍പി പബ്ലിക് സ്കൂളും ദല്‍ഹിയിലെ ശിവ വിഹാറിലാണ് സ്ഥിതി ചെയ്യുന്നത്. അതില്‍ രാജധാനി ഇസ്ലാമിക ഉടമസ്ഥതയിലുള്ള സ്കൂളും ഡിആര്‍പി പങ്കജ് ശര്‍മ്മ എന്ന ആളുടെ ഉടമസ്ഥതയിലുമാണ്. കലാപ ദിവസങ്ങള്‍ ശേഷം രാജധാനി സ്കൂളിന്റെ ടറസില്‍ നിന്ന് പെട്രോള്‍ ബോംബും ചാക്കുക്കെട്ട് കണക്കിന് ഇഷ്ടികകളും ആയുധങ്ങളുമാണ് കണ്ടെത്തിയത്.
പ്രദേശത്തെ മറ്റു കെട്ടിടങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ രാജധാനി സ്കൂളിനാണ് ഉയരം കൂടുതല്‍. അവിടെയുള്ള നിരവധി കെട്ടിടങ്ങളാകട്ടെ ഹിന്ദു ഉടമസ്ഥതയിലുള്ളതും. രാജധാനിയില്‍ തമ്പടിച്ചാണ് അക്രമികള്‍ കലാപത്തിന് കോപ്പുകൂട്ടിയത്. ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് ഹിന്ദുവടക്കം നിരവധി ആളുകള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടും എന്‍ഡിടിവിയും ദി വയറും വസ്തുതകള്‍ വളച്ചൊടിക്കുകയായിരുന്നു.
ദല്‍ഹിയില്‍ നടന്ന മുഴുവന്‍ അക്രമങ്ങളും ഹിന്ദുക്കളാണ് ചെയ്തതെന്ന് വരുത്തി തീര്‍ക്കാനുള്ള ദി വയര്‍ എന്ന മാധ്യമത്തിന്റെ ബോധപൂര്‍വ്വമുള്ള റിപ്പോര്‍ട്ട് അമ്പരപ്പിക്കുന്നതായിരുന്നു. വാര്‍ത്തയുടെ കൂടെ ദി വയര്‍ നല്‍കിയിരിക്കുന്ന ചിത്രമാകട്ടെ ചുട്ടെരിക്കപ്പെട്ട ഡിആര്‍പി സ്കൂളിന്റേതാണ്. വാര്‍ത്ത വളച്ചോടിച്ചങെകിലും ചിത്രിത്തിലൂടെ ദി വയര്‍ എന്ന മാധ്യമം അറിയാതെ സത്യം പറഞ്ഞു.
എന്നാല്‍ എന്‍ഡിടിവി നല്കിയ റിപ്പോര്‍ട്ട് മറ്റൊരു തരത്തിലായിരുന്നു. ഇരു സ്കൂളുകളും മുസ്ലീം ഉടമസ്ഥതയിലാണെന്നായിരുന്നു എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. ഇതിലൂടെ ഹിന്ദുക്കളാണ് കലാപം നടത്തിയതെന്ന് വരുത്തി തീര്‍ക്കാനാണ് എന്‍ഡിടിവി ശ്രമിച്ചത്. എന്നാല്‍ രാജധാനി സ്കൂളിന്റെ ടറസിലെ ദൃശ്യങ്ങള്‍ യഥാര്‍ഥ വസ്തുതകളെ പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: