മെക്സിക്കോ: കൊറോണ ലോകമാകെ പടര്‍ന്നു പിടിക്കുകയാണ്. 65 ഓളം രാജ്യങ്ങളിലായി 89000 കൊറോണ ബാധ കോസുകള്‍ നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 3000ത്തില്‍ അധികം മരണങ്ങള് ഇതിനോടകം സംഭവിച്ചു കഴിഞ്ഞു. എന്നാല്‍ കൊറോണ വൈറസ് കാരണം പണികിട്ടിയിരിക്കുന്നത് കൊറോണ ബിയര്‍ ബ്രാന്‍ഡിനാണ്. കൊറോണ വൈറസിന്റെ വ്യാപനംമൂലം തങ്ങളുടെ കച്ചവടം തന്നെ പൂട്ടാവുന്ന അവസ്ഥയാണെന്നാണ് ബിയര്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്.
മെക്സിക്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മദ്യനിര്‍മ്മാതാക്കളായ സെര്‍വെസെറിയ മൊഡെലോയുടെ പ്രശസ്തമായ ബിയര്‍ ബ്രാന്‍ഡാണ് കൊറോണ എക്സ്ട്രാ. ലോകത്തിലെ ജനപ്രിയ ബിയര്‍ ബ്രാന്‍ഡുകളില്‍ ഒന്നായ കൊറോണ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന പാനീയം കൂടിയാണ്. കൊറോണ വൈറസ് വ്യാപിച്ച പഞ്ചാത്തലത്തില്‍ വിപണനത്തില്‍ വന്‍ ഇടിവാണ് കൊറോണ ബിയറിനുണ്ടായത്. 170 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നഷ്ടമാണ് സെര്‍വെസെറിയ മൊഡെലോ ഇതുവരെ കണക്കാക്കിയിരിക്കുന്നത്. വൈറസ് പേടിയില്‍ അമേരിക്കന്‍ ഉപഭോക്താക്കളില്‍ 38 ശതമാനവും തങ്ങളുടെ ഇഷ്ട ബിയര്‍ ബ്രാന്‍ഡിനെ ഉപേക്ഷിച്ചെന്ന് സിഎന്‍എന്‍ നടത്തിയ സര്‍വേയില്‍ വ്യക്താമാക്കുന്നു. തങ്ങളും കൊറോണ എന്ന വൈറസുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകണം ഇറക്കിയിരിക്കുകയാണ് കമ്പനി അധികൃതര്‍.
കൊറോണ വൈറസ് വ്യാപനം ആഗോള ഓഹരി വിപണിയിലും വന്‍ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. 44,400 കോടി അമേരിക്കന്‍ ഡോളറിന്റെ നഷ്ടമാണ് ലോകമെമ്പാടുമുള്ള ഓഹരി വിപണിയിലെ തകര്‍ച്ച കാരണം ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി അവസാനം വരെയുളള കണക്കുകളാണ് ഇത്. കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക് കടക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ഓഹരി വിപണികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് ബിസിനസ് വിദഗ്ധര്‍ കണക്ക് കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: