ബേഡകം (കാസര്‍കോട്): മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്എഫ്ഐയുടെ നേതൃത്വത്തിലുളള കോളേജ് യൂണിയന് പുറത്തിറക്കിയ കോളേജ് മാഗസിന് വിവാദത്തില്‍. അശ്ലീലവും, സ്ത്രീവിരുദ്ധതയും, മതനിന്ദയും നിറഞ്ഞ ‘ഉറ മറച്ചത്’ എന്ന കോളജ് മാഗസിനാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. മാഗസിന് തുറന്നു നോക്കാന്‍ വയ്യെന്നും മാഗസിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കണുമെന്നാവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. മാഗസിനില്‍ ഭൂരിഭാഗം സൃഷ്ടികളിലും സ്ത്രീവിരുദ്ധ പരാമര്‍ശവും മതനിന്ദയുമെന്നാണ് ആക്ഷേപം. പ്രതിഷേധവുമായി എബിവിപിയുള്പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
മറയില്ലാത്ത തുറന്ന് എഴുത്ത് എന്ന് മുന്‍കൂര്‍ ജാമ്യത്തോടെ പുറത്തിറങ്ങിയ കോളജ് മാഗസിന് വീട്ടില്‍ കൊണ്ടുപോയി തുറന്നു നോക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മാഗസിന്റെ പുറം കവറിലും അകം പേജിലും മാന്യതയുടെ എല്ലാ അതിര് വരമ്പുകളെയും ലംഘിച്ചുകൊണ്ട് ഉള്ള ചിത്രങ്ങള്‍ കൊണ്ടും വാക് പ്രയോഗങ്ങളും കുത്തി നിറച്ചിരിക്കുകയാണ്. പ്രിന്‍സിപ്പള്‍ സി.കെ. ലൂക്കോസ് ചീഫ് എഡിറ്ററായും അനു സെബാസ്റ്റ്യന്‍ സ്റ്റാഫ് എഡിറ്ററായും പുറത്തിറങ്ങിയ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍ ആകാശ് പള്ളം ആണ്. ഇത്തവണ എസ്എഫ്ഐക്കാണ് മാഗസിന് എഡിറ്റര്‍ സ്ഥാനം ലഭിച്ചത്.
മുഖചിത്രത്തിലടക്കം അങ്ങേയറ്റം അശ്ലീല ചുവയുള്ള പ്രയോഗങ്ങളും തീര്‍ത്തും അനുചിതമായ ചിത്രങ്ങളുമാണ് ഉള്ളടക്കങ്ങളില്‍ ഉള്ളതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. മാഗസിനെതിരെ ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ എജുക്കേഷന്‍ വിഭാഗം പരാതി പരിഹാര സെല്‍, കാസര്‍കോട് ജില്ലാ കലക്ടര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍, കാസര്‍കോട് ജില്ല പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കോളജ് ഡേ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ആണ് കഴിഞ്ഞ ദിവസം മാഗസിന് പ്രകാശനം ചെയ്തത്. ക്രിസ്തുവിന്റെ അന്ത്യഅത്താഴം വികലമായി മത വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: