ഗ്വാളിയോര്‍: ഭാരതീയ കിസാന്‍ സംഘ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് മധ്യപ്രദേശിലെ ഗ്വാളിയോര്‍ കേദാര്ധാമില് തുടക്കം.ദേശീയ അധ്യക്ഷന്‍ ഐ.എന്‍. സവേ ഗൗഡ പതാക ഉയര്‍ത്തി. കശ്മീര്‍, മണിപ്പൂര്‍, അരുണാചല്‍, ത്രിപുരയടക്കം ഭാരതത്തിലെ 38 പ്രാന്തങ്ങളില്‍ നിന്നായി എഴുനൂറോളം കര്‍ഷക പ്രതിനിധികള്‍ സഭയില്‍ പങ്കെടുക്കുന്നു.
ഒരു ലക്ഷത്തിലേറെ ദരിദ്രര്‍ക്ക് നേത്ര ശസ്ത്രക്രിയ സൗജന്യമായി നടത്തി പാവങ്ങളുടെ വെളിച്ചം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മഹാമണ്ഡലേശ്വര്‍ സന്ത് രമേഷ് രാം ലാലാ ദാദാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ബദ്രി നാരായണ്‍ ചൗധരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദീര്‍ഘകാലമായി കിസാന്‍ സംഘ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് ഈ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രാധാന്യം നല്‍കിയതില്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞു.
കേരളത്തെ പ്രതിനിധാനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ഇ. നാരായണന്‍കുട്ടി, സെക്രട്ടറി കെ.വി. സഹദേവന്, സംഘടനാ സെക്രട്ടറി സി.എച്ച്. രമേശ് എന്നിവരടക്കം 11 അംഗ പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ട് പ്രതിനിധി സഭ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: