ന്യൂദല്‍ഹി : രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്കി. ജെഎന്‍യു യുണിവേഴ്സിറ്റിയില്‍ നടന്ന രാ പ്രതിഷേധ പ്രകടനങ്ങളില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കനയ്യ കുമാര്‍ കൂടാതെ അഞ്ച് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എന്നാല്‍ ദല്‍ഹി സര്‍ക്കാര്‍ ഇടപെട്ട് ഇവരുടെ വിചാരണയ്ക്ക് അനുമതി നല്‍കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു. ഇതോടെ കേസിന്റെ നടപടി ക്രമങ്ങളും നീണ്ടുപോവുകയായിരുന്നു.
കനയ്യ കുമാര്‍ കുമാര്‍ കൂടാതെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്കിബ് ഹുസൈന്, ഉമര്‍ഗുല്‍, മുജീബ് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍. കഴിഞ്ഞ മാസ 14ന് ദല്‍ഹി പോലീസ് ഇവരുടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: