ന്യൂദല്‍ഹി : ദല്‍ഹിയിലെ കലാപം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അത് പരിഹരിക്കുകയാണ്. വേണ്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് യോജിപ്പില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി അറിയിച്ചു.
ദല്‍ഹിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ആദ്യം നടപടി സ്വീകരിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ല. ഇത് പിന്നീട് ചര്‍ച്ചചെയ്യാവുന്നതാണെന്നും മമത പറഞ്ഞു. ഭുവനേശ്വറില്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന കിഴക്കന്‍ സംസ്ഥാനങ്ങളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായക് അമിത് ഷാ, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്, മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കായി ഉച്ചവിരുന്ന് നല്‍കിയിരുന്നു. നേതാക്കള്‍ വിരുന്നില്‍ പങ്കെടുത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: