കണ്ണൂര്‍: കിസാന്‍ ക്രഡിറ്റ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബാങ്ക് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കര്‍ഷകരും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ അര്‍ഹരാണ്. ഒരു വര്‍ഷം ആറായിരം രൂപ കിട്ടുന്ന ഗുണഭോക്താക്കളായ മുഴുവന്‍ കര്‍ഷകരും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരികയാണ്. എന്നാല്‍ ബാങ്ക് അധികൃതര്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കുകയാണെന്നും വിനോദ് കുമാര്‍ കുറ്റപ്പെടുത്തി.
കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ 4 ശതമാനം മാത്രം പലിശ നിരക്കില്‍ ഒന്നര ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. ഇതിനായുള്ള അപേക്ഷ ഫോറം ബാങ്ക് വഴി ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ ദിവസവും ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയും പരസ്യങ്ങള്‍ നല്‍കുന്നുമുണ്ട്. എന്നാല്‍ ബാങ്കിനെ സമീപിക്കുമ്പോള്‍ അപേക്ഷകരെ ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചും നിരുത്സാഹപ്പെടുത്തിയും തിരിച്ചയക്കുകയാണ്.
നികുതി അടച്ച രശീതും ലൊക്കേഷന്‍ സ്കെച്ചും മാത്രമേ അപേക്ഷയോടൊപ്പം ആവശ്യമുള്ളൂ. എന്നാല്‍ ഭൂമിയുടെ അസ്സല് രേഖകള്‍ ബാങ്കില്‍ ഏല്‍പ്പിക്കണമെന്നും ഒരേക്കര്‍ ഭൂമിക്ക് ഒരു ലക്ഷം രൂപ മാത്രമേ ലഭിക്കുകയുള്ളൂ എന്നും പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ മടക്കി അയക്കുകയാണ്. കര്‍ഷകരെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാന്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ഉത്തരവില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. 1. 64 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈട് വേണ്ടെന്നും ഉത്തരവിലുണ്ട്.
ബാങ്ക് അധികതരുടെ നിഷേധാത്മക നിലപാട് മൂലം കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം നിഷേധിക്കപ്പെടുന്നത്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പിലായിട്ടുണ്ട്. അന്ധമായ ബിജെപി വിരോധവും മോദി വിരോധവുമുള്ള ഉദ്യോഗസ്ഥ ലോബിയുടെ നിലപാടാണ് ഈ നിഷേധത്തിന്റെ പിന്നിലുള്ളത്. ബാങ്ക് ഉദേ്യാഗസ്ഥന്മാരുടെ കര്‍ഷകദ്രോഹ നിലപാടിനെതിരെ നടപടി വേണമെന്ന് വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: