ബീജിങ്: ചൈന സന്ദര്‍ശിച്ച് മടങ്ങിയെത്തിയ മംഗോളിയന്‍ പ്രസിഡന്റ് ഖല്‍ട്ട്മാഗിന്‍ ബട്ടുല്‍ഗ പതിനാല് ദിവസത്തേക്ക് നിരീക്ഷണത്തില്‍. ബട്ടുല്ഗയും മംഗോളിയന്‍ വിദേശകാര്യമന്ത്രിയുമടങ്ങുന്ന സംഘം പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താന്‍ ചൈന സന്ദര്‍ശിച്ചിരുന്നു. വ്യാഴാഴ്ച മംഗോളിയയില്‍ തിരിച്ചെത്തിയ ഉടന്‍ ബട്ടുല്‍ഗ അടക്കമുള്ള ഔദ്യോഗിക സംഘത്തിന് കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തില്‍ വിടുകയായിരുന്നു.
ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ബട്ടുല്‍ഗ, കൊറോണ പ്രതിരോധത്തിന് ചൈനയ്ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മംഗോളിയയില്‍ ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വൈറസ് ബാധിതര്‍ രാജ്യത്ത് കടക്കുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: