ന്യൂദല്‍ഹി : ദല്‍ഹി പോലീസ് കമ്മിഷണറായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ എസ്.എന്‍. ശ്രീവാസ്തവ നിയമിതനായി. നിലവിലെ കമ്മിഷണര്‍ അമൂല്യ പട്നായിക്കിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കേയാണ് പുതിയ ആളെ നിയമിച്ചിരിക്കുന്നത്. ദല്‍ഹിയില്‍ കലാപന്തരീക്ഷം ഉടലെടുത്തിരിക്കേയാണ് ശ്രീവാസ്തവയുടെ നിയമനം.
1985 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രിവാസ്തവ ഇപ്പോള്‍ ദല്‍ഹി പോലീസില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മിഷണറായി സേവനം അനുഷ്ഠിച്ചു വരികയാണ്. ഇതിനു മുമ്പ് സിആര്‍പിഎഫ് ജമ്മുകശ്മീര്‍ സോണ്‍ സ്പെഷ്യല്‍ ഡിജിയായും നേരത്തെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീനെതിരായ അന്വേഷണത്തില്‍ ഉള്‍പ്പടെ പല തന്ത്ര പ്രധാനമായ കേസുകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാനം പുനസ്ഥാപിക്കുകയെന്നതാകും അദ്ദേഹം ചുമനതലയേറ്റശേഷം ആദ്യം പ്രാധാന്യം നല്‍കുക. അതേസമയം ദല്‍ഹിയിലെ സ്ഥിതി ശാന്തമായിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചാന്ദ്ബാഗ് മേഖലയില്‍ കടകള്‍ തുറക്കാന്‍ ആരംഭിച്ചതായും ജനജീവിതം സാധാരണ നിലയിലാവുന്നതിന്റെ ലക്ഷണമാണിതെന്നും ദല്‍ഹി പോലീസ് ജോയിന്റ് കമ്മിഷണര്‍ ഒ.പി. മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: