ഗുരുവായൂര്‍: ഭഗവാന്‍ ശ്രീകൃഷ്ണനെ നിന്ദ്യമായ രീതിയില്‍ ചിത്രീകരിച്ച പ്രഭാവര്‍മ്മയുടെ ശ്യാമ മാധവത്തിന് ഭക്തോത്തമനായ പൂന്താനത്തിന്റെ പേരിലുള്ള ഗുരുവായൂര്‍ ദേവസ്വം പുരസ്‌കാരം നല്‍കുന്നതിനെതിരെ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. മോഹന്‍ദാസിന്റെ വസതിയിലേക്ക് ഹിന്ദു ഐക്യവേദി പ്രതിഷേധ മാര്‍ച്ച് നടത്തി. പടിഞ്ഞാറെക്കോട്ടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ചെയര്‍മാന്റെ വസതിക്ക് മുന്നില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രതിഷേധ പ്രകടനത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി കെ. കേശവദാസ്, ട്രഷറര്‍ വി. മുരളീധരന്‍, സഹ സംഘടനാ സെക്രട്ടറി നന്ദന്‍ കൊള്ളന്നൂര്‍, സെക്രട്ടറി ഹരി മുള്ളൂര്‍, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് മനോഹരി ടീച്ചര്‍, താലൂക്ക് കോര്‍പ്പറേഷന്‍ ഭാരവാഹികളായ ജനാര്‍ദനന്‍ മണലൂര്‍, കിഷോര്‍ പാറളം, സി.ബി. സുദര്‍ശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. താലൂക്ക് ജനറല്‍ സെക്രട്ടറി അജയന്‍ പി.വി. സ്വാഗതവും കോര്‍പ്പറേഷന്‍ സെക്രട്ടറി ടി.ഡി. സുധന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: