ന്യൂദല്‍ഹി : ദല്‍ഹിയില്‍ കലാപാന്തരീക്ഷം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സുരക്ഷാ ചുമതല ദേശീയ സുരക്ഷാ ഉപദേഷാടാവ് അജിത് ദോവലിന് കൈമാറി. കലാപകാരികളെ നിയന്ത്രിക്കുന്നതിനായി ഇദ്ദേഹത്തിന് പുര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ദല്‍ഹിയില്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ പോലീസിനെ വിശ്വസിക്കണം ആരും ഭയക്കേണ്ടതില്ല. നിയമം അനുസരിക്കുന്ന പൗരന്മാരെ ആരും ഒരുതരത്തിലും ഉപദ്രവിക്കില്ലെന്നും അജിത് ദോവല്‍ അറിയിച്ചു. ദല്‍ഹി പോലീസിന്റെ കഴിവിനേയും ഉദ്ദേശ ശുദ്ധിയേയും ജനങ്ങള്‍ സംശയിക്കുന്നു. ഇത് പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ കലാപബാധിത പ്രദേശങ്ങള്‍ ചൊവ്വാഴ്ച രാത്രിയില്‍ ദോവല്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടാതെ വിവിധ സമുദായ നേതാക്കളെ നേരിട്ട് കണ്ടും അജിത് ദോവല്‍ ചര്‍ച്ച നടത്തിയിരുന്നു. ദല്‍ഹിയിലെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്കും മന്ത്രിസഭാ സമിതിക്കും അടിയന്തിരമായി നല്‍കാനും കേന്ദ്രം അജിത് ദോവലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: