കോഴിക്കോട് സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, വകുപ്പിന്‍ കീഴിലുള്ള സ്വാശ്രയ സെന്ററുകള്‍, വാഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളജുകള്‍/സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 2020-21 വര്‍ഷം നടത്തുന്ന രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എംബിഎ, എംബിഎ (ഹെല്‍ത്ത് കെയര്‍), എംബിഎ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി www.cuonline.ac.in ൽ ഫെബ്രുവരി 28 വരെ സമര്‍പ്പിക്കാം.
അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 555 രൂപ. പട്ടികജാതിവര്‍ഗ്ഗക്കാര്‍ക്ക് 187 രൂപ മതി. അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌പോര്‍ട്ടലില്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസ് അടച്ച അസല്‍ ചെലാന്‍ രസീത്, സ്വന്തം വിലാസമെഴുതി 5 രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച 26×15 സെ.മീറ്റര്‍ വലിപ്പമുള്ള ഒരു കവര്‍ സഹിതം ദി പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ഓഫ് കലിക്കറ്റ്, മലപ്പുറം-673 635 എന്ന വിലാസത്തില്‍ മാര്‍ച്ച് രണ്ട് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിക്കണം. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളൊന്നും ഉള്ളടക്കം ചെയ്യേണ്ടതില്ല. പട്ടികജാതി വര്‍ഗ്ഗക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്ളടക്കം ചെയ്യണം.
യോഗ്യത: 10+2+3 അല്ലെങ്കില്‍ 10+2+4 റഗുലര്‍ സ്ട്രീമില്‍ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബാച്ചിലേഴ്‌സ് ബിരുദവും (ഒബിസി, എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് മതി) ഐഐഎം ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്‌കോറും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
സെലക്ഷന്‍: ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്‌കോര്‍ പരിഗണിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. അഡ്മിഷന്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍, സീറ്റുകള്‍ മുതലായ വിവരങ്ങള്‍ www.cuonline.ac.in, www.uoc.ac.in എന്നീ വെബ് പോര്‍ട്ടലിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: