ന്യൂദല്‍ഹി: ടിക്കറ്റ് ക്യാന്‍സലേഷനിലൂടെ ഇന്ത്യന്‍ റെയില്‍വേ നേടിയത് 9000 കോടി രൂപ. 2017 ജനുവരി ഒന്ന് മുതല്‍ 2020 ജനുവരി ഒന്ന് വരെയുള്ള മൂന്ന് വര്‍ഷത്തിനിടെയാണ് വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തവകയില്‍ ഇത്രയും തുക നേടിയത്.
കോട്ട സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് സുര്‍ജിത്ത് സ്വാമി സമര്‍പ്പിച്ച അപേക്ഷയയിലാണ് ഇക്കാര്യം അറിയിച്ചത്. വെയ്റ്റിങ് ലിസ്റ്റില്‍ പെട്ട യാത്രക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാത്തതുമൂലം ഇന്ത്യന്‍ റെയില്‍വേക്ക് ലഭിച്ചത് 4,335 കോടി രൂപയും ടിക്കറ്റ് കണ്‍ഫേം ആയ യാത്രക്കാരുടെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത വകയില്‍ 4684 കോടി രൂപയുമാണ് ലഭിച്ചത്.
ഈ തുക സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റില്‍ നിന്നും തേഡ് എസി ടിക്കറ്റുകളില്‍ നിന്നുമാണെന്ന് സുര്‍ജിത്ത് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ട്രെയിന്‍ ടിക്കറ്റ് എടുക്കുന്ന കാര്യത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 145 കോടി യാത്രകള്‍ക്കായി ഓണ്‍ലൈന്‍ വഴിയും 74 കോടി യാത്രകള്‍ റെയില്‍വേ കൗണ്ടര്‍ വഴിയുമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: