ദര്‍ബാറിന് പിന്നാലെ സ്റ്റൈല്‍ മന്നന്റെ പുതിയ സിനിമ പ്രഖ്യാപ്പിച്ചു. ‘അണ്ണാത്തെ’ എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അജിത്ത് ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സിരുത്തെ ശിവയാണ് രജനീകാന്ത് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ലേഡീ സുപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. നയന്‍സിനൊപ്പം മീന, ഖുശ്ബു, കീര്‍ത്തി സുരേഷ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രം പക്കാ എന്റര്ടെയ്നറായിരിക്കും. അണ്ണാത്തെയില്‍ രജനിയുടെ മകളായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. വക്കീല്‍ വേഷത്തില്‍ നയന്‍താരയും അഭിനയിക്കുന്നു. പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ദീപാവലി റിലീസ്നൊരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വെട്രി പളനിസ്വാമിയാണ്. ഡി ഇമ്മാനാണ് സംഗീതമൊരുക്കുന്നത്. അജിത്ത് നായകവേഷത്തിലെത്തിയ വിശ്വാസമാണ് സിരുത്തെ ശിവയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: