തിരുവനന്തപുരം: കേരള് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കായി ചോദ്യങ്ങള്‍ പകര്‍ത്തിയത് പാക്കിസ്ഥാനില്‍ നിന്നും. പാക് സിവില്‍ സര്‍വീസ് ചോദ്യപേപ്പറില്‍ നിന്നുള്ള ചോദ്യങ്ങളാണ കഴിഞ്ഞ ദിവസം നടത്തിയ കെഎഎസ് പരീക്ഷയ്ക്കായി പകര്‍ത്തിയത്.
2001ല്‍ പാക്കിസ്ഥാനില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി ഉദ്യോഗാര്ത്ഥികള്ക്കിട്ട ചേദ്യോവലിയില് ഉത്തരങ്ങളുടെ ഓപ്ഷന് പോലും മാറ്റി നല്‍കാതെയാണ് കെഎഎസ് പരീക്ഷയ്ക്കായി പിഎസ്സി തയ്യാറാക്കിയത്. ചോദ്യപേപ്പര്‍ എ യിലെ 63,64, 66, 67,69, 70 എന്നീചോദ്യങ്ങളാണ് പകര്‍ത്തിയിട്ടുള്ളത്. പാക്കിസ്ഥാനില്‍ പരീക്ഷയ്ക്കായി അഞ്ച് ഓപ്ഷന് നല്‍കിയത് കെഎഎസിനായി നാലാക്കി ചുരുക്കി നല്‍കിയെന്ന മാറ്റം മാത്രമാണ് വരുത്തിയത്.
പബ്ലിക് അഡ്മിനസ്ട്രേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആവര്‍ത്തിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഇത്രയും ചോദ്യങ്ങളും ഓപ്ഷനുകളും അതേപടി നല്‍കിയതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. http://www.cssforum.com.pk എന്ന വെബ്സൈറ്റില്‍ നിന്നുമാണ് പകര്‍ത്തിയിട്ടുള്ളത്.
മൂന്നര ലക്ഷത്തോളം പേര് 1535 കേന്ദ്രങ്ങളിലായാണ് ആദ്യ കെഎഎസ് പരീക്ഷ എഴുതിയത്. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞാണ് നിയമനം നല്‍കുക. ജൂണ്‍ മാസത്തോടെ മെയിന്‍ പരീക്ഷ നടക്കും. മെയിന്‍ പരീക്ഷയുടെ 300 മാര്‍ക്കും അഭിമുഖത്തിന്റെ 50 മാര്‍ക്കും അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പുറത്തിറക്കുക. നവംബര്‍ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ്സി ഉദ്ദേശിക്കുന്നത്.
കെഎഎസ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ പാക്കിസ്ഥാന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും അതേപടി പകര്‍ത്തിയത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പി.ടി. തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. വിഷയം ഗൗരവമായി എടുത്ത് അന്വേഷണം നടത്തണമെന്നും എംഎല്‍എ അറിയിച്ചു.
അതേസമയം പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് എം.കെ. സക്കീര്‍ അറിയിച്ചു. രാജ്യത്തെ തന്നെ പ്രമുഖ വ്യക്തികളാണ് കെഎഎസ് ചോദ്യാവലി തയ്യാറാക്കിയതെന്നു അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഇതിനു മുമ്പ് ആന്ധ്രാപ്രദേശിലെ അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയില്‍ 50 ശതമാനത്തോളം ചോദ്യങ്ങള്‍ പാക്കിസ്ഥാന് സിവില്‍ സര്‍വ്വീസ് ചോദ്യപേപ്പറില്‍ നിന്നും അതേപടി പകര്‍ത്തിയതായി കണ്ടെത്തിയിരുന്നു. ഇത് വിവാദമായതോടെ ഹൈക്കോടതി ഇടപെട്ട് പരീക്ഷ റദ്ദാക്കി. ഇത് കൂടാതെ തിരുവനന്തപുരത്തെ സ്വകാര്യ സിവില്വസര്വ്വീസ് അക്കാദമിയിലെ പരീക്ഷാ സഹായില്‍ നിന്നും ഇരുപതോളം ചോദ്യങ്ങളും കെഎഎസിന് പകര്‍ത്തിയതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: