Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണയില്‍ വിറച്ച് ഇറാന്‍; തിങ്കളാഴ്ച മരിച്ചത് അമ്പത് പേര്‍

കഴിഞ്ഞ ദിവസം 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു, 12 പേര്‍ മരിച്ചു. ഈ സാഹചര്യത്തില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് അമ്പത് പേര്‍ മരിച്ചതോടെ അതീവ ജാഗ്രതയിലാണ് രാജ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2020, 02:23 pm IST
in World

ടെഹ്‌റാന്‍: ചൈനയെ ഭീതിയിലാഴ്‌ത്തി 2,500ല്‍ അധികം ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസ് ബാധ ഇറാനിലും പിടിമുറുക്കുന്നു. തിങ്കളാഴ്ച പുറത്തുവന്ന കണക്കനുസരിച്ച് 50 പേരാണ് കൊറോണ ബാധിച്ച് ഇറാനില്‍ മരിച്ചത്. 250 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രോഗം ചൈനയ്‌ക്ക് പുറത്ത് ഭീകരമായ രീതിയില്‍ വ്യാപിക്കുന്നത്.  

കഴിഞ്ഞ ദിവസം 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു, 12 പേര്‍ മരിച്ചു. ഈ സാഹചര്യത്തില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് അമ്പത് പേര്‍ മരിച്ചതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. മരിച്ച അമ്പത് പേരും ഖോം നഗരത്തിലുള്ളവരാണ്. മതപഠനത്തിന് പ്രാധാന്യമേറിയ സ്ഥലമാണ് ഖോം. വിവിധ രാജ്യങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ പഠനത്തിനെത്തുന്ന നഗരമായതിനാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. ഇറാനിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.  

കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇറാനിലെ പല നഗരങ്ങളിലെയും സ്‌കൂളുകള്‍ അടച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. എത്രപേര്‍ക്ക് രോഗം ബാധിച്ചെന്നോ എത്രപേര്‍ മരിച്ചെന്നോയുള്ള കൃത്യമായ കണക്ക് ആരോഗ്യ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഞ്ച് നഗരങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.  

കുവൈറ്റിലും ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്ന് കുവൈറ്റിലെത്തിയ മൂന്നു പേരില്‍ ഒരാള്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. കുവൈറ്റിലെത്തിയ 750 ഇറാന്‍ പൗരന്മാര്‍ നിരീക്ഷണത്തിലാണ്. ഇറാനില്‍ നിന്ന് കാനഡ, ലെബനോണ്‍, യുഎഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളിലെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പാക്കിസ്ഥാനും തുര്‍ക്കിയും ഇറാനിലേക്കുള്ള യാത്രാ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലും തിങ്കളാഴ്ച ആദ്യ കോറോണ ബാധ സ്ഥിരീകരിച്ചു. കാബൂളില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി ഫിറോസുദ്ദീന്‍ ഫിറോസ് അറിയിച്ചു. കാബൂളില്‍ മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്.  

ചൈനയില്‍ മരണം 2,500 കടന്നു

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,592 ആയി. തിങ്കളാഴ്ച മാത്രം 150 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ട്. 409 പുതിയ കേസുകള്‍ മാത്രമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 77,150 ആയി.  

ഹുബയ് പ്രവിശ്യയില്‍ മാത്രം 398 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. രോഗം പടരുന്നത് കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. ആറ് നഗരങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു.  

കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ പാര്‍ലമെന്റ് യോഗങ്ങള്‍ മാറ്റിവയ്‌ക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ചൈനയില്‍ പാര്‍ലമെന്റ് യോഗം മാറ്റുന്നത്.

Tags: iranCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

Gulf

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

World

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.