പത്തനംതിട്ട: രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്മാന് ഡോ. വല്ലഭായ് കത്തീരിയ കേരളത്തിലെത്തി. പശുക്കളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ പഠിക്കുന്നതിനും മനസിലാക്കുന്നതിനും വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണിത്.
ഇന്ത്യന്‍ ജനുസ്സില്‍പ്പെട്ട പശുക്കളുടെ സംരക്ഷണവും പ്രചാരണവുമാണ് രാഷ്ട്രീയകാമധേനു ആയോഗ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഡാ. വല്ലഭായ് കത്തീരിയ മല്ലപ്പള്ളി അമൃതധാര ഗോശാലയില്‍ സന്ദര്‍ശനം നടത്തി. വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ക്ക് പുറമേ അമൃതധാര ഗോശാല ഉടമയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അജയകുമാര്‍ വല്ലുഴത്തിലും ആശയങ്ങള്‍ പങ്കുവച്ചു. കര്‍ഷകമോര്‍ച്ച പ്രതിനിധി ജയസൂര്യന്‍ പാല, ഗോ സേവാസംഘത്തിന്റെ കൃഷ്ണന്‍കുട്ടി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി, ഗവര്‍ണര്‍, ക്ഷീരവികസന വകുപ്പ് മന്ത്രി ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ് അധികൃതര്‍ എന്നിവരുമായും വിവിധ വിഷയങ്ങള്‍ ചര്‍ച്ച നടത്തും. നാളെ കനക്കുന്ന് കൊട്ടാരത്തില്‍ കര്‍ഷകരുമായി ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍, സ്ഥലത്തിന്റെ ലഭ്യതക്കുറവ്, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: