ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് എത്താന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ തലസ്ഥാനത്ത് സിഎഎ കലാപകാരികള്‍ അഴിഞ്ഞാടി. കലാപകാരികള്‍ ഒരു പോലീസുകാരനെ വെടിവെച്ചുകൊന്നു. ഗോക്കല്‍ പുരി പോലീസ് സ്റ്റേഷനിലെ രത്തന്‍ലാല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹാദ്ര മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
കലാപകാരികള്‍ നിരവധി വാഹനങ്ങള്‍ കത്തിക്കപ്പെടുകയും വീടുകളും കടകളും നശിപ്പിച്ചു. സംഘര്‍ഷം രൂഷമായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജഫ്രാബാദ്, മൗജ്പൂര് ബാബര്‍പൂര്‍ മെട്രോ സ്റ്റേഷനുകള്‍ നേരത്തെ അടച്ചിരുന്നു. ഷഹീന് ബാഗ് മോഡല്‍ സമരം നടക്കുന്ന സ്ഥലമാണ് ജഫ്രാബാദ്. ഇവിടെ പലവട്ടം വെടിവെപ്പുണ്ടായതായാണ് പോലീസ് പറയുന്നത്. അഗ്നിരക്ഷാസേനയുടെ ഒരു വാഹനവും ഇതിനിടെ അക്രമികള്‍ തകര്‍ത്തു. അക്രമസാധ്യത മുന്‍നിര്‍ത്തി വടക്കുകിഴക്കന്‍ ദല്‍ഹിയിലെ പത്ത് പോലീസ് സ്റ്റേഷന് പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: