ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2442 ആയി. ഞായറാഴ്ച 97 പേര് മരിച്ചു. ഒരാളൊഴികെ എല്ലാവരും ഹുബയ് പ്രവിശ്യക്കാരാണ്. 648 പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം 76,936 ആയി.
അതേസമയം, കൊറോണയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയിരുന്ന നിര്‍മാണ, വ്യാപാര സ്ഥാപനങ്ങള്‍ തൊഴിലാളികളോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ നിര്‍ദേശം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചു. ചൈനീസ് സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുന്ന സാഹചര്യത്തിലാണ് നിര്‍ദേശമെന്നാണ് വിവരം.
ഇറാനില്‍ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. നാല്‍പ്പത്തിമൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഖോം നഗരത്തിലാണ് കൂടുതല്‍ പേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 115 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. യൂറോപ്പില്‍ ഏറ്റവുമധികം കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഇറ്റലിയിലാണ്. റോമിലും മറ്റും കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് നേരിട്ട് അപ്പം വായില്‍ വച്ച് കൊടുക്കരുതെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ ബിഷപ്പുമാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: