കോഴിക്കോട്: അയോധ്യ വിധിയെ തുടര്‍ന്ന് കേരളത്തില്‍ ഒരു പ്രശ്നവും ഉണ്ടായില്ലായെന്ന് പറയുന്നത് അവാസ്തവമാണെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. അയോധ്യ പ്രശ്നകാലത്ത് മലപ്പുറത്തും വയനാട്ടിലും കലാപങ്ങള്‍ ഉണ്ടായെന്നും എന്നാല്‍ അവയെല്ലാം മറച്ചുവെക്കുകയും ഇല്ലാത്ത സമാധാനം ഉണ്ടെന്ന് പ്രചരിപ്പിച്ച് അതിന്റെ ക്രെഡിറ്റ് ചിലര്‍ക്ക് ചാര്‍ത്തിക്കൊടുക്കുകയാണ് ചെയ്തത്. ഇക്കാര്യം തുറന്ന് പറഞ്ഞാല്‍ വാഴ്‌ത്തപ്പെട്ടവര്‍ വീഴ്‌ത്തപ്പെട്ടവരാകുമെന്ന് അദേഹം പറഞ്ഞു.
അയോധ്യ വിഷയ സമയത്ത് ചിലര്‍ പ്രശ്നം ഒന്നും നടന്നില്ലായെന്ന് പറഞ്ഞ് കേമത്തരം അവകാശപ്പെടുന്നത് വെറുതെയാണ.് ഒന്നും നടന്നില്ലായെന്ന് പറയുന്നത് തെറ്റാണ്. മലപ്പുറത്ത് ആറുപേരും വയനാട്ടില്‍ ഒരാളും കൊല്ലപ്പെട്ടു. അയോധ്യ പ്രശ്നമുണ്ടായപ്പോള്‍ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനെയും ജില്ലാ അധ്യക്ഷനെയും കൂട്ടി എം.പിയായിരുന്ന ബി.വി അബ്ദുല്ലക്കോയയുടെ വീട്ടില്‍ പോയി ചര്‍ച്ച നടത്തി. ഒരു പ്രശ്നവും ജില്ലയില്‍ ഉണ്ടാകാതിരിക്കാന്‍ തീരുമാനങ്ങളെടുത്തു. അതിനാലാണ് കോഴിക്കോട് ജില്ലയില്‍ ഒരു പ്രശനവും ഉണ്ടാകാതിരുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കോഴിക്കോട് നടന്ന പി.ടി ഉമര്‍കോയ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















