Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍വ്വസമ്മതന്‍

സംഘത്തില്‍ ഏവരുടെയും ബഹുമാനത്തിന് പാത്രീഭൂതനാണ് മേനോന്‍ സാര്‍. ആലുവ ജില്ലാ സംഘചാലക്, വിഭാഗ് സംഘചാലക്, പ്രാന്തസഹസംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച ശേഷമാണ് ഇപ്പോള്‍ പ്രാന്ത സംഘചാലകായി പ്രവര്‍ത്തിക്കുന്നത്. ഇന്ന് എണ്‍പത്തിയൊന്നാം വയസ്സിലെത്തി നില്‍ക്കുന്ന മേനോന്‍ സാറിന് എല്ലാ മംഗളങ്ങളും നേരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 23, 2020, 03:51 pm IST
in Editorial

എം.എ. കൃഷ്ണന്‍

പ്രസന്നമായ മുഖം. ആ പ്രസന്നതയ്‌ക്ക് മാറ്റുകൂട്ടുന്ന വലിയ കുങ്കുമപ്പൊട്ട്. വലിപ്പചെറുപ്പമില്ലാതെ ആരുമായും ഇടപഴകുന്ന പെരുമാറ്റത്തിലെ കുലീനത. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയിപ്പിക്കാനുള്ള ആത്മാര്‍ത്ഥത. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്തസംഘചാലക്, മേനോന്‍ സാര്‍ എന്ന് സംഘത്തിനകത്തും പുറത്തും അറിയപ്പെടുന്ന പി.ഇ.ബി. മേനോനെക്കുറിച്ച് ഓര്‍ക്കുന്ന മാത്രയില്‍ എന്റെ മനസ്സില്‍ രൂപപ്പെടുന്ന ചിത്രമാണിത്.

എന്നാണ് മേനോന്‍ സാറിനെ ആദ്യമായി കണ്ടതെന്ന് കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. ഇരുപത് വര്‍ഷം മുന്‍പ് എന്റെ സപ്തതി ആഘോഷിക്കാന്‍ എം. മോഹനനും (അപ്പുച്ചേട്ടന്‍) മറ്റും ചേര്‍ന്ന് തീരുമാനിച്ചു. എനിക്കാണെങ്കില്‍ സംഘപ്രചാരകനെന്ന നിലയ്‌ക്ക് അതില്‍ വലിയ താല്‍പര്യം തോന്നിയില്ല. പക്ഷേ ആലുവയില്‍ നിന്ന് മേനോന്‍ സാര്‍ എളമക്കരയിലെ കാര്യാലയത്തില്‍ വന്നത് എനിക്കു വേണ്ടിയുള്ള പൊന്നാടയുമായാണ്.  

പൊന്നാട സ്വീകരിക്കാന്‍ എനിക്ക് മനസ്സു വന്നില്ലെങ്കിലും ചടങ്ങ് നടന്നു. എന്നെക്കുറിച്ച് മേനോന്‍സാര്‍ ചില നല്ല വാക്കുകള്‍ സംസാരിക്കുകയും ചെയ്തു. അന്ന് മുതലാണ് ഞങ്ങള്‍ തമ്മില്‍ ദൃഢബന്ധം ആരംഭിക്കുന്നത്.  

സ്വര്‍ഗീയ പി. മാധവ്ജിയിലൂടെയാണ് മേനോന്‍സാര്‍ സംഘപ്രസ്ഥാനങ്ങളുമായി അടുക്കുന്നത്. താന്ത്രികാനുഷ്ഠാനങ്ങളിലും ആരാധനാക്രമങ്ങളിലും നിഷ്ണാതനായിരുന്ന മാധവ്ജിയുമായി മേനോന്‍ സാര്‍ അടുത്തു. മാധവ്ജിയില്‍നിന്ന് പഠിച്ച ചില പൂജാവിധികള്‍ അനുഷ്ഠിക്കാനും തുടങ്ങി. മേനോന്‍ സാറിന്റെ വ്യക്തിത്വവും കുടുംബ പശ്ചാത്തലവുമൊക്കെ മാധവ്ജി മനസ്സിലാക്കി. സ്വാഭാവികമായും മേനോന്‍ സാറില്‍ മാധവ്ജിക്കുള്ള സ്വാധീനവും വര്‍ധിച്ചു.

ആദിശങ്കരന്റെ നാടായ കാലടിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ഗോകുലോത്‌സവം പരിപാടിയിലൂടെയാണ് ഞാന്‍ മേനോന്‍ സാറിന്റെ കഴിവുകള്‍ അടുത്തറിയാന്‍ തുടങ്ങിയത്. ആലുവയിലെ വിനോദ് കമ്മത്തും, കാലടി ശ്രീശങ്കര കോളേജില്‍നിന്ന് സൂപ്രണ്ടായി വിരമിച്ച പി.എന്‍. രാജനും മറ്റും സജീവമായി രംഗത്തിറങ്ങിയ ആ പരിപാടി വന്‍വിജയമായിത്തീര്‍ന്നു.  

മേനോന്‍സാറിന്റെ മാര്‍ഗദര്‍ശനവും എല്ലാ വിധത്തിലുള്ള പങ്കാളിത്തവും ഇതില്‍ വലിയ ഘടകമായിരുന്നു. ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്ത ഗോകുലോത്‌സവം ബാലഗോകുലം ഏറ്റെടുത്ത ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായിരുന്നു. വാസ്തവത്തില്‍ അത് പൂര്‍ണമായി വിജയിക്കുമോ എന്ന സംശയം പോലും എനിക്കുണ്ടായി. ശരിക്കു പറഞ്ഞാല്‍ ഗോകുലോത്‌സവത്തിന്റെ വിജയത്തിലൂടെയാണ് ഞാന്‍ മേനോന്‍ സാറുമായി കൂടുതല്‍ അടുത്തതും, അദ്ദേഹത്തിന്റെ കഴിവുകളില്‍ വിശ്വാസം വര്‍ധിക്കുന്നതും.

മേനോന്‍ സാര്‍ ഏത് സംരംഭത്തില്‍ ഇടപെട്ടാലും അത് വിജയിക്കുമെന്ന ധാരണ അരക്കിട്ടുറപ്പിക്കുന്ന നിരവധി പരിപാടികളില്‍ പിന്നീട് ഞങ്ങള്‍ പങ്കാളികളായി. അദ്ദേഹത്തിന്റെ ഈശ്വര വിശ്വാസം, കുലീനത, ശുഭാപ്തി വിശ്വാസം തുടങ്ങിയവയൊക്കെ  അപൂര്‍വം വ്യക്തികളിലേ കണ്ടിട്ടുള്ളൂ. മേനോന്‍ സാറിന്റെ കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട് മാണിക്യമംഗലത്തെ ഒരു ചടങ്ങിലും ഞാന്‍ പങ്കെടുക്കുകയുണ്ടായി. അന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളെയും മറ്റും പരിചയപ്പെടാന്‍ കഴിഞ്ഞു.

സംഘത്തില്‍ ഏവരുടെയും ബഹുമാനത്തിന് പാത്രീഭൂതനാണ് മേനോന്‍ സാര്‍. ആലുവ ജില്ലാ സംഘചാലക്, വിഭാഗ് സംഘചാലക്, പ്രാന്തസഹസംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച ശേഷമാണ് ഇപ്പോള്‍  പ്രാന്ത സംഘചാലകായി പ്രവര്‍ത്തിക്കുന്നത്. ഇന്ന് എണ്‍പത്തിയൊന്നാം വയസ്സിലെത്തി നില്‍ക്കുന്ന മേനോന്‍ സാറിന് എല്ലാ മംഗളങ്ങളും നേരുന്നു.

Tags: പി.ഇ.ബി. മേനോന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘജീവിതം

Article

ഞാനറിയുന്ന മേനോൻ സാർ; പി ഈ ബി മേനോൻ ശതാഭിഷിക്തനാകുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.