ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍)നടപ്പാക്കുന്നതെങ്ങനെയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ഉദ്ധവ്, മഹാരാഷ്ട്രില്‍ എന്‍പിആറും ദേശീയ പൗരത്വ രജിസ്റ്ററും(എന്‍ആര്‍സി) നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസിനെയും എന്‍സിപിയെയും വെട്ടിലാക്കുന്നതായിരുന്നു ഈ പ്രസ്തവന. എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് എന്‍പിആര്‍ എന്ന് ഉദ്ധവിനെ പറഞ്ഞ് മനസ്സിലാക്കേണ്ടണ്ടി വരുമെന്നും മനീഷ് തിവാരി പറഞ്ഞു.
സഖ്യ കക്ഷികളായ കോണ്‍ഗ്രസ്, ശിവസേന എന്നിവര്‍ തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനകളാണ് തിവാരിയുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. സഖ്യത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന വിധത്തിലാണ് പുതിയ സംഭവങ്ങളുടെ പോക്ക്. ഇതിന് പിന്നാലെ പൗരത്വ നിയമ ഭേതഗതിയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായിരുന്ന സംശയങ്ങള്‍ പ്രധാനമന്ത്രി ദൂരീകരിച്ചെന്ന് ഉദ്ധവ് പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: