Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എന്നെ ഒന്ന് കൊന്നു തരാമോ?; ക്വാഡന്‍ ബെയില്‍സിന്റെ വിലാപത്തിന് ലോകത്തിന്റെ പിന്തുണ

ഉയരക്കുറവിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞ് ക്വാഡന്‍ ബെയില്‍സിന് ലോകത്തിന്റെ പിന്തുണയേറുന്നു. ഉയരം കുറവായതിനാല്‍ സ്‌കൂളില്‍ തുടര്‍ച്ചയായി അപമാനിതനാകുന്നു. ഇനി ഇത് സഹിക്കാന്‍ വയ്യ. എന്നെ ഒന്ന് കൊന്നു തരുമോയെന്നായിരുന്നു ഒമ്പതു വയസുകാരനായ ക്വാഡന്റെ ചോദ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2020, 12:23 pm IST
in World

മെല്‍ബണ്‍: ഉയരക്കുറവിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞ് ക്വാഡന്‍ ബെയില്‍സിന് ലോകത്തിന്റെ പിന്തുണയേറുന്നു. ഉയരം കുറവായതിനാല്‍ സ്‌കൂളില്‍ തുടര്‍ച്ചയായി അപമാനിതനാകുന്നു. ഇനി ഇത് സഹിക്കാന്‍ വയ്യ. എന്നെ ഒന്ന് കൊന്നു തരുമോയെന്നായിരുന്നു ഒമ്പതു വയസുകാരനായ ക്വാഡന്റെ ചോദ്യം. ക്വാഡന്റെയും അമ്മയുടെയും വിലാപത്തിന് സമൂഹമാധ്യമത്തിലൂടെ ലോകം മുഴുവന്‍ പിന്തുണ അറിയിക്കുകയാണിപ്പോള്‍.  

സ്‌കൂളില്‍ അപമാനിതനായ ക്വാഡന്റെ കരച്ചില്‍ അമ്മ യരാക്ക ബെയില്‍സ് ഫേസ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. സ്‌കൂള്‍ വിട്ട ശേഷം മകനെ കൂട്ടികൊണ്ടുവരാന്‍ ചെന്നപ്പോഴാണ് കുട്ടികള്‍ ക്വാഡനെ വളഞ്ഞിട്ട് കളിയാക്കുന്ന ദൃശ്യം അമ്മയുടെ ശ്രദ്ധയില്‍പ്പെടുന്നത്. അമ്മയെ കണ്ടയുടന്‍ കുഞ്ഞു ക്വാഡന്‍ കരഞ്ഞുകൊണ്ടു പറഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പരക്കുന്നത്.  

ദിവസവും പല കുട്ടികളും സ്‌കൂളിലും പൊതുനിരത്തുകളിലുമായി ക്വാഡനെ കളിയാക്കുന്നു. ജീവിക്കാന്‍ വയ്യെന്ന അവസ്ഥയിലാണ്.  കുട്ടികളുടെ മനസില്‍ ഇത്തരം പ്രേരണ എത്തിക്കുന്നത് ശരിയല്ല. ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്. ഈ ജീവിതത്തില്‍നിന്ന് ഒളിച്ചോടാനാകില്ല. നിങ്ങളുടെ മക്കളാണ് അപമാനം മൂലം കൊന്നു തരാമോയെന്ന് ചോദിക്കുന്നതെങ്കില്‍ എന്തു ചെയ്യുമെന്നും അമ്മ യരാക്ക ബെയില്‍സ് ദൃശ്യത്തിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. 25 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.  

ഉയരക്കുറവാണ് തന്റെ ശക്തിയെന്ന് തെളിയിച്ച ഗിന്നസ് പക്രുവും ക്വാഡനായി ട്വിറ്ററില്‍ പ്രതികരിച്ചു. മോനേ നിന്നേപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് എന്റെ യാത്രയ്‌ക്ക് ഇന്ധനമായത്.  നീ കരയുമ്പോള്‍ നിന്റെ അമ്മയും തോല്‍ക്കും. ഈ വരികള്‍ ഓര്‍മ്മ വച്ചോളൂ. ഊതിയാല്‍ അണയില്ല ഉലയിലെ തീ, ഉള്ളാകെ ആളുന്നു ഉയിരിലെ തീ എന്ന ഇളയരാജയുടെ വരികളും ഗിന്നസ് പക്രു ക്വാഡനായി കുറിച്ചു.  

പ്രമുഖ ഹോളിവുഡ് അഭിനേതാക്കളായ ബ്രാഡ് വില്യംസും ഹ്യൂഗ് ജാക്ക്മാനും  അമ്മയെയും മകനെയും പിന്തുണച്ച് രംഗത്തെത്തി. ഈ ദൃശ്യങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു. ക്വാഡന്റെ കുടുംബത്തെ ബന്ധപ്പെട്ടു കഴിഞ്ഞു. നിങ്ങള്‍ ഒറ്റയ്‌ക്കല്ല. ഞാനും വലിയ വിഭാഗം ജനങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ടാകും. കാലിഫോര്‍ണിയയിലെ ഡിസ്‌നിലാന്‍ഡിലേക്ക് ഇവരെ കൊണ്ടുവരാനായി പണം സമാഹരിക്കുമെന്നും ബ്രാഡ് വില്യംസ് ട്വിറ്ററില്‍ കുറിച്ചു.  

അപമാനിക്കല്‍ ആര്‍ക്കും താങ്ങാനാവുന്നതല്ല. ക്വാഡന്‍, നീയൊരു സൂപ്പര്‍ ഹീറോയായി കഴിഞ്ഞു. ചിന്തിക്കുന്നതിനേക്കാള്‍ കരുത്തനാണ് നീയെന്നും ഹ്യൂഗ് ജാക്ക്മാന്‍ പ്രതികരിച്ചു.  ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായതോടെ ആരാധകരുടെ തിരക്കിലാണ് ക്വാഡനിപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.