സോനഭദ്ര (യുപി): ഇന്ത്യയുടെ കരുതല്‍ ശേഖരത്തിന്റെ അഞ്ച് ഇരട്ടിയിലധികം സ്വര്‍ണം ഉത്തര്‍ പ്രദേശിലെ സോനഭദ്ര ജില്ലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിഷേധിച്ചു. ഭൂമിക്കടിയില്‍ നിന്ന് കുഴിച്ചെടുക്കാന്‍ പാകത്തിനുള്ള 3000 ടണ്‍ സ്വര്‍ണ ശേഖരം ജിയോളജിക്കല്‍ സര്‍വെയുടെ പഠനത്തില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ 618.2 ടണ്‍ സ്വര്‍ണമാണ് ഇപ്പോഴുള്ളത്. ഇതിന്റെ മൂന്നിരട്ടി വരുന്ന സ്വര്‍ണ നിക്ഷേപത്തിന് 12 ലക്ഷം കോടി മൂല്യമുണ്ടെന്നും റിപ്പോര്‍ട്ടു വന്നിരുന്നു.
കഴിഞ്ഞ ദിവസം പ്രചരിച്ച ഈ വാര്‍ത്ത ഉത്തര്‍പ്രദേശിലെ സോനഭദ്ര എന്ന ജില്ലയെ പ്രശസ്തമാക്കിയിരുന്നു.സോനഭദ്ര അറിയപ്പെടുന്നത് ഇന്ത്യയുടെ സ്വര്ണമലയെന്ന്. വിന്ധ്യ, കൈമൂര്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന സോനഭദ്രയില് സ്വര്‍ണം കണ്ടെത്താന്നുള്ള ശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്തോളം ചരിത്രമുണ്ട്. 1992ലാണ് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സോനഭദ്രയില് സ്വര്‍ണം കണ്ടെത്താനുള്ള ഖനനം ആരംഭിച്ചത്.
ഇന്ത്യയില്‍ കണ്ടെത്തുന്ന നാലാമത്തെ പ്രകൃതിദത്ത സ്വര്‍ണ ശേഖരമാണ് സോനഭദ്രയിലേത്. കര്‍ണാടകയിലും ഝാര്‍ഖണ്ഡിലുമാണ് മറ്റ് സ്വര്‍ണ ഖനികള്‍ പ്രവര്‍ത്തിച്ചിരുന്നത്. രണ്ട് ഖനികളാണ് കര്‍ണാടകയില്‍ ഉള്ളത്. ഹുട്ടി ഗോള്‍ഡ് മൈന്‍ ലിമറ്റഡ് , കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് എന്നിവയാണ് ഇവ. ലാവ ഗോള്‍ഡ് മൈന്‍സ് എന്ന പേരിലാണ് ഝാര്‍ഖണ്ഡിലെ സ്വര്‍ണ ഖനി അറിയപ്പെട്ടിരുന്നത്.
സ്വര്‍ണത്തിന് പുറമേ അലുമിനിയം, പൊട്ടാഷ്, ഇരുമ്പ്, അലുമിനിയം സിലിക്കേറ്റ്തുടങ്ങിയവയുടെ ശേഖരവും സോനഭദ്രയില് കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശ്,ഝാര്‍ഖണ്ഡ്, ബീഹാര്‍,ഛത്തീസ്ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: