തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ വിള്ളല്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. അടുത്തിടെ നിശ്ചയിച്ച രാഷ്ട്രീയകാര്യ സമിതി യോഗം ഏകപക്ഷീയമായി മാറ്റിയെന്ന് ആരോപിച്ച് എ,ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സമീപകാലത്തില്ലാത്ത വിധമാണ് കഴിഞ്ഞ രാഷ്ട്രീയകാര്യസമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നത്. കൂടാതെ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ടാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നടക്കം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പുതിയ ഭാരവാഹികളുടെ യോഗം വിളിച്ചപ്പോള്‍ മുന്‍ കെപിസിസി പ്രസിഡന്റുമാരെയും മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കി. പ്രതിപക്ഷ നേതാവിനെതിരെ വരെ പരസ്യനിലപാട് മുല്ലപ്പള്ളി സ്വീകരിച്ചുവെന്നും ആക്ഷേപമുണ്ട്.
പാര്‍ട്ടി ഫോറത്തിലെ വിമര്‍ശനങ്ങളില്‍ പ്രസിഡന്റ് എന്തിനാണ് ഇത്രയും അസ്വസ്ഥനാകുന്നതെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ ചോദ്യം. ഗ്രൂപ്പുകളുടെ എതിര്‍പ്പ് കാരണം സെക്രട്ടറിമാരുടെ പട്ടികയില്‍ ഇതുവരെ ധാരണയായിട്ടില്ല. സുധീരന്റെ കാലത്ത് ഗ്രൂപ്പുകള്‍ കെപിസിസി പ്രസിഡന്റുമായി യോജിച്ചാണ് പോയിരുന്നത്. എന്നാല്‍ മുല്ലപ്പള്ളിവന്നതോടെ തമ്മിത്തല്ല് ആയെന്നും ആരോപണമുണ്ട്.
അതേസമയം ഭാരവാഹി പട്ടികയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാടാണ് ഗ്രൂപ്പ് മാനേജര്‍മാരെ ചൊടിപ്പിച്ചതെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. എന്നാല്‍ ഏകപക്ഷീയ നിലപാടാണ് മുല്ലപ്പള്ളിയുടേതെന്നാണ് മറ്റ് നേതാക്കളുടെ നിലപാട്. തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: