കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പേരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നതിന്റെ തെളിവായാണ് വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്. സഭ പരാതിക്കാരിക്ക് ഒപ്പമാണ് നില്‍ക്കേണ്ടത്. കാനോന്‍ നിയമ പ്രകാരം ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി സ്വകരിക്കണമെന്നും കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ അറിയിച്ചു.
ഫ്രാങ്കോമുളയ്ക്കലിനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത് കൂടുതല്‍ പേരെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവാണ്. അദ്ദേഹം സ്വാധീനം ചെലുത്തിയത് കൊണ്ടാകും കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകാതിരുന്നത്. വിഷയത്തില്‍ സഭ മൗനം പാലിക്കുന്നത് നിതീ നിഷേധിക്കുന്നതിന് തുല്യമാണ്്.
ലൈംഗീക പീഡനക്കേസില്‍ ഫ്രാങ്കോയ്ക്കെതിരെ ആദ്യം നല്കിയ പരാതിയിലും സഭ മറുപടി നല്‍കിയിട്ടില്ല. പരാതി നല്കി രണ്ട് വര്‍ഷം പിന്നിട്ടിട്ടും സഭ അധികാരികള്‍ ബിഷപ്പിനെ സംരക്ഷിക്കുന്നവിധത്തിലുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും സിസ്റ്റര്‍ അനുപമ ആരോപിച്ചു.
സഭ പരാതിക്കാര്‍ക്ക് അനുകുലമായ നിലപാടാണ് സ്വീകരിക്കേണ്ടത്. സഭ തലത്തിലും ബിഷപ് ഫ്രാങ്കോയ്ക്കെതിരെ അന്വേഷണം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: