ടോക്കിയോ: കൊറോണ വൈറസിനേക്കാള്‍ വേഗത്തില്‍ രോഗത്തെക്കുറിച്ചുള്ള ഭീതിയും ആശങ്കയും ജനങ്ങളില്‍ പടര്‍ന്നു പിടിക്കുന്നു. പലയിടത്തും ഭയത്താല്‍ ജനങ്ങള്‍ അക്രമാസക്തരാകുന്നു എന്നും റിപ്പോര്‍ട്ട്. ചൈനയ്ക്ക് പുറത്ത് രോഗം ഏറ്റവുമധികം പേര്‍ക്ക് ബാധിച്ചിട്ടുള്ള ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലും മാസ്കുകള്‍ ധരിക്കാതെ ആരും പുറത്തിറങ്ങാന്‍ പോലും തയാറല്ല. തുമ്മലോ ജലദോഷമോ ഉള്ളവരെ വെറുപ്പോടെയാണ് പലരും നോക്കുന്നത്.
ബീജിങ്ങില്‍ നടക്കേണ്ടിയിരുന്ന പല യോഗങ്ങളും ചടങ്ങുകളും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയാണ്. ടോയ്ലറ്റ് പേപ്പറുകളും നാപ്കിനുകളും മാസ്കിന് പകരം ഉപയോഗിക്കാം എന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഏഷ്യയിലെ കടകളില്‍ ആവശ്യക്കാര്‍ ഏറി. ഇതോടെ ഇവ ലഭിക്കാത്ത സ്ഥിതിയാണ്. ജപ്പാനിലും ഉക്രെയ്നിലും പലയിടത്തും ആളുകള്‍ അക്രമത്തിലേക്ക് തിരിഞ്ഞതായും വാര്‍ത്തയുണ്ട്.
ഫിലിപ്പീന്‍സില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്താതെ പകുതിയിലധികം പള്ളികള്‍ അടഞ്ഞു കിടന്നു. ചില പള്ളികള്‍ പ്രാര്‍ത്ഥന ഓണ്ലൈനിലൂടെയാക്കിയെന്നും റിപ്പോര്‍ട്ടുïണ്ട്.
വൈറസ് ബാധയുണ്ടïായിരുന്ന ചൈനീസ് പൗരന് സന്ദര്‍ശിച്ച സിയോളിലെ ഒരു വ്യാപാര കേന്ദ്രം നിരവധി ദിവസങ്ങള്‍ അടച്ചിട്ടു. ചൈനീസ് വിദ്യാര്‍ഥികള്‍ തിരികെയെത്തുമെന്ന് ഭയന്ന് ദക്ഷിണ കൊറിയന്‍ വിദ്യാഭ്യാസ മന്ത്രാലയം സര്‍വകലാശാലകള്‍ മാര്‍ച്ചില്‍ തുറക്കേണ്ടെïന്ന് വിജ്ഞാപനമിറക്കി. വളര്‍ന്നുകൊണ്ടിരിക്കുന്ന ഭയം ദക്ഷിണ കൊറിയയുടെ വിപണിയെയും സമ്പദ്ഘടനയെയും ബാധിച്ചു തുടങ്ങിയതായി പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പറഞ്ഞു.
ജപ്പാനിലെ കോബില്‍ ഒരു ആശുപത്രിയില്‍ നിന്ന് 6000 സര്‍ജിക്കല്‍ മാസ്കുകള്‍ ഇതിനിടെ കളവു പോയി. ഉക്രെയ്നില് നൂറുകണക്കിനാളുകള്‍ ചൈനയില്‍ നിന്നു വന്നവരെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ കൊïണ്ടു പോയ കെട്ടിടത്തിന് മുന്നില്‍ പോലീസുകാരുമായി മണിക്കൂറുകളോളം ഏറ്റുമുട്ടി. മാസ്ക് ധരിക്കാത്തവര്‍ തുമ്മുകയോ മറ്റോ ചെയ്താല്‍ ജപ്പാനില്‍ ആളുകളവരെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തു.
വൈറസും ഒപ്പം ഭയവും ഒരുപോലെ പടര്‍ന്നുപിടിച്ചിട്ടുള്ള ടോക്കിയോ ഈ വര്‍ഷം ഒളിമ്പിക്സിന് വേദിയാകേïണ്ട നഗരമാണ്. വൈറസ് ബാധ ഒളിമ്പിക്സ് നടത്തിപ്പിനെ പോലും ബാധിക്കുമോ എന്ന് ഭയക്കുന്നതായി ടോക്കിയോ ഒളിമ്പിക്സ് കമ്മിറ്റി സിഇഒ ടോഷിറോ മുട്ടോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: